ഗുഡ്‌വില്‍ അംബാസഡര്‍ സ്ഥാനത്തേക്ക് റഹ്മാനും

ന്യൂഡല്‍ഹി: റിയോ ഒളിംപിക്‌സിനുള്ള ഇന്ത്യന്‍ ടീമിന്റെ ഗുഡ്‌വില്‍ സ്ഥാനത്തേക്കു മറ്റൊരു പ്രമുഖന്‍ കൂടി. ഓസ്‌കര്‍ അവാര്‍ഡ് ജേതാവായ സംഗീത സംവിധായകന്‍ എ ആര്‍ റഹ്മാനാണ് അംബാസഡര്‍ സ്ഥാനത്തേക്കു പുതുതായി തിരഞ്ഞെടുക്കപ്പെട്ടത്.
ക്രിക്കറ്റ് ഇതിഹാസം സചിന്‍ ടെണ്ടുല്‍ക്കര്‍, ഒളിംപിക് ജേതാവായ ഷൂട്ടര്‍ അഭിനവ് ബിന്ദ്ര, ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാന്‍ എന്നിവരും നേരത്തേ ഇന്ത്യയുടെ ഗുഡ് വില്‍ അംബാസര്‍ഡര്‍മാരായി നിയമിക്കപ്പെട്ടിരുന്നു.
ഇന്ത്യന്‍ സംഘത്തിന്റെ അംബാസഡറായി തിരഞ്ഞെടുക്കപ്പെട്ടത് വലിയ അംഗീകാരമായാണ് കാണുന്നതെന്ന് റഹ്മാന്‍ പ്രതികരിച്ചു.
Next Story

RELATED STORIES

Share it