ഗുജറാത്ത്: സംവരണം 20 ശതമാനം വേണം- കോണ്‍ഗ്രസ്

അഹ്മദാബാദ്: ഗുജറാത്തില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് 10 ശതമാനം സംവരണം അപര്യാപ്തമാണെന്നും അത് 20 ശതമാനമാക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. രാഷ്ട്രീയനേട്ടം ലക്ഷ്യംവച്ചാണ് ബിജെപി സര്‍ക്കാര്‍ ധൃതിപിടിച്ച് 10 ശതമാനം സംവരണം പ്രഖ്യാപിച്ചതെന്ന് ഗുജറാത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഭരത് സിങ് സോളങ്കി ആരോപിച്ചു. 10 ശതമാനം സംവരണം അപൂര്‍ണവും അപര്യാപ്തവുമാണ്. ഗുണഭോക്താക്കളുടെ താല്‍പര്യങ്ങള്‍ പരിഗണിക്കാതെയാണ് സര്‍ക്കാര്‍ സംവരണ വിഷയത്തില്‍ തീരുമാനമെടുത്തത്-അദ്ദേഹം പറഞ്ഞു. 2017ലെ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടി സംവരണ വിഷയം പ്രചാരണായുധമാക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സിദ്ധാര്‍ഥ് പട്ടേല്‍ പറഞ്ഞു.
Next Story

RELATED STORIES

Share it