Flash News

ഗുജറാത്ത് തദ്ദേശ തിരഞ്ഞെടുപ്പ്: ജില്ലാപഞ്ചായത്തുകളില്‍ കോണ്‍ഗ്രസ്സ്; കോര്‍പ്പറേഷനുകളില്‍ ബി.ജെ.പി

ഗുജറാത്ത് തദ്ദേശ തിരഞ്ഞെടുപ്പ്:  ജില്ലാപഞ്ചായത്തുകളില്‍ കോണ്‍ഗ്രസ്സ്; കോര്‍പ്പറേഷനുകളില്‍ ബി.ജെ.പി
X







CONGRESSCongress_flags_AFP1

അഹ്മദാബാദ്: ഡല്‍ഹിക്കും ബിഹാറിനും ശേഷം ബി.ജെ.പിയുടെ അഭിമാന പോരാട്ടമായ ഗുജറാത്തിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ ഞെട്ടിച്ച്്് കോണ്‍ഗ്രസ്സ്. നിലവിലെ ആറു കോര്‍പ്പറേഷനുകളിലെ ഭരണം ബി.ജെ.പി നിലനിര്‍ത്തിയെങ്കിലും ഗ്രാമപഞ്ചായത്തുകളിലും ജില്ലാ പഞ്ചായത്തുകളിലും ഭരണം പിടിച്ച് കോണ്‍ഗ്രസ് വന്‍ തിരിച്ചുവരവ് നടത്തി.  പല കോര്‍പ്പറേഷനുകളിലും ബി.ജെ.പിയെ ഞെട്ടിക്കുന്ന തരത്തില്‍ ലീഡ് നേടാനും കോണ്‍ഗ്രസ്സിനായി.

മോദിയുടെ ജന്മദേശമായ മെഹ്‌സാനയിലെ ജില്ലാ പഞ്ചായത്തും നഗരസഭയും കോണ്‍ഗ്രസ് സ്വന്തമാക്കി. മോര്‍ബി, ബോട്ടാട്, തപി, അംറേലി, ഗാന്ധിനഗര്‍, രാജ്‌കോട്ട് ജില്ലാപഞ്ചായത്തുകള്‍ വിജയിച്ച കോണ്‍ഗ്രസ്, കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റലി ദത്തെടുത്ത കര്‍നാലി ഗ്രാമം ഉള്‍പ്പെട്ട താലൂക്ക് പഞ്ചായത്തിലും വിജയം നേടി.


31 ജില്ലാ പഞ്ചായത്തുകളില്‍ 22 എണ്ണത്തില്‍ കോണ്‍ഗ്രസ്സ് ജയിച്ചു.കഴിഞ്ഞ തവണ 30 ജില്ലാ പഞ്ചായത്തും ബി.ജെ.പിക്കൊപ്പമായിരുന്നു. ത്തെ 50 ശതമാനം താലുക്കുകളില്‍ ജില്ലാപഞ്ചായത്തുകളില്‍ കോണ്‍ഗ്രസ്സ് മുന്‍തൂക്കം നേടി.  ബ്ലോക്ക് പഞ്ചായത്തുകളില്‍ 4,778 സീറ്റില്‍ കോണ്‍ഗ്രസ്സ് 2,102 സീറ്റ് നേടി. ബി.ജെ.പിക്ക് 1,718 സീറ്റേ നേടാനായുള്ളൂ.ജില്ലാ പഞ്ചായത്തുകളില്‍ ഫലം പ്രഖ്യാപിച്ചവയില്‍ കോണ്‍ഗ്രസ്സ് 472 സീറ്റ് നേടി. ബി.ജെ.പിക്കാവട്ടെ ഇവിടങ്ങളില്‍ 292 സീറ്റേ നേടാനായുള്ളൂ.

anandiben-patel-
അഹ്മദാബാദ്, രാജ്‌ഘോട്ട്, സൂറത്ത്, വഡോദര, ബാവനഗര്‍, ജാംനഗര്‍ എന്നീ കോര്‍പ്പറേഷനുകളാണ്്  ബി.ജെ.പി നിലനിര്‍ത്തിയത്.
ബാവ്‌നഗര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ ആകെയുള്ള 52 സീറ്റില്‍ ബി.ജെ.പി 34 എണ്ണത്തില്‍ ജയിച്ചു. കോണ്‍ഗ്രസ്സ് 18 എണ്ണത്തിലും ജയിച്ചു.
ജാംനഗര്‍ കോര്‍പ്പറേഷനില്‍ നിലവില്‍ 64 സീറ്റുകളാണുള്ളത്്. ഇവിടെ ബി.ജെ.പി 38 എണ്ണത്തിലും കോണ്‍ഗ്രസ്സ് 24 എണ്ണത്തിലും ജയിച്ചു. മറ്റുള്ളവര്‍ രണ്ടു സീറ്റ് നേടി.
വഡോദരാ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ ആകെയുള്ള 76സീറ്റില്‍  ബി.ജെ.പി 58 ഇടത്തും കോണ്‍ഗ്രസ്സ് 14 ഇടത്തും ജയിച്ചു. മറ്റുള്ളവര്‍ നാലു സീറ്റ് നേടി.
രാജ്‌കോട്ട് മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ ആകെയുള്ള 72 സീറ്റില്‍ 38 എണ്ണത്തില്‍ ബി.ജെ.പി ജയിച്ചു.

അഹ്മദാബാദില്‍ ബി.ജെ.പി 147 സീറ്റില്‍ ജയിച്ചപ്പോള്‍ കോണ്‍ഗ്രസ്സ് 44 ഇടത്ത് ജയിച്ചു.
സുറത്ത് കോര്‍പ്പറേഷനില്‍ 52 ഇടത്ത് ബി.ജെ.പി നേടി. കോണ്‍ഗ്രസ്സ്് 32 സീറ്റ് സ്വന്തമാക്കി.
ബി.ജെ.പിയുടെ സ്ഥിരം സീറ്റായ രാജ്‌കോട്ട് ജില്ലാ പഞ്ചായത്ത് ബി.ജെ.പിയില്‍ നിന്ന് കോണ്‍ഗ്രസ് പിടിച്ചെടുത്തു. ഗാന്ധിനഗര്‍, സുരേന്ദ്രനഗര്‍ ഭരണം നേടി.
പട്ടേല്‍ സമുദായക്കാരുടെ വോട്ടാണ് കോണ്‍ഗ്രസ്സിന് നേട്ടമുണ്ടാക്കി കൊടുത്തത്. സംവരണകാര്യത്തില്‍ ബി.ജെ.പിയുമായി പട്ടേല്‍ സമുദായം ഇടഞ്ഞിരുന്നു. എന്നാല്‍ പട്ടേല്‍ സമരനായകന്‍ ഹര്‍ദീക് പട്ടേലിന്റെ പ്രദേശത്ത് ബി.ജെ.പി ജയിച്ചു.

2017ലെ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ കാര്യമായ നേട്ടം കൊയ്യാമെന്നുള്ള പ്രതീക്ഷയാണ് കോണ്‍ഗ്രസ്സിന് ഈ തിരഞ്ഞെടുപ്പ് ഫലം കാണിച്ചു കൊടുത്തത്. ബി.ജെ.പിയാവട്ടെ ആശ്വാസജയം ലഭിച്ചെങ്കിലും അമിത് ഷാ-മോഡി കൂട്ടുകെട്ടില്‍  കഴിഞ്ഞ 15 വര്‍ഷമായി ഗുജറാത്തില്‍ നിലനിര്‍ത്തിയ ബി.ജെ.പി തരംഗത്തിന് വിള്ളല്‍ വന്ന ഞെട്ടലില്‍ ആണ്.
Next Story

RELATED STORIES

Share it