ഗുജറാത്തി സിനിമയ്ക്കും വിലക്ക്

അഹ്മദാബാദ്: ബോളിവുഡ് ചിത്രമായ ഉഡ്ത പഞ്ചാബിന് പുറമെ പട്ടേല്‍ സംവരണ പ്രക്ഷോഭം പ്രമേയമാക്കി നിര്‍മിച്ച ഗുജറാത്തി സിനിമയ്ക്കും സെന്‍സര്‍ ബോര്‍ഡിന്റെ വിലക്ക്.
രാജേഷ് ഗോഹില്‍ സംവിധാനം ചെയ്ത സലാഗ്‌തൊ സവാല്‍ അനാമത്ത് (സംവരണത്തെക്കുറിച്ചുള്ള എരിയുന്ന ചോദ്യം) എന്ന ചിത്രത്തിനാണു പ്രദര്‍ശനാനുമതി നിഷേധിച്ചത്. വെള്ളിയാഴ്ച പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചതായിരുന്നു. സിനിമയില്‍ ബി ആര്‍ അംബേദ്കര്‍ക്കെതിരായ പരാമര്‍ശങ്ങള്‍ ഉള്ളതിനാല്‍ സംസ്ഥാനത്ത് ക്രമസമാധാനപ്രശ്‌നമുണ്ടാവുമെന്നാണ് സെന്‍സര്‍ ബോര്‍ഡിലെ പ്രാദേശിക സിനിമയുടെ ചുമതല വഹിക്കുന്ന സൂപ്രണ്ട് കെ ഡി കാംപ്‌ലെയുടെ വാദം.
നിര്‍മാതാക്കള്‍ ബോര്‍ഡിന്റെ പുനപ്പരിശോധനാ സമിതിക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്. സെന്‍സര്‍ ബോര്‍ഡ് ആരോപിക്കുന്നതുപോലെ ചിത്രം ഹര്‍ദിക് പട്ടേലിന്റെ ജീവിതത്തെക്കുറിച്ച് നിര്‍മിച്ചതല്ലെന്ന് നായകനടന്‍ മൊബിന്‍ ഖാന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it