Flash News

ഗുജറാത്തില്‍ ഉയര്‍ന്ന ജാതിക്കാര്‍ക്ക് 10ശതമാനം സംവരണം

ഗുജറാത്തില്‍ ഉയര്‍ന്ന ജാതിക്കാര്‍ക്ക് 10ശതമാനം സംവരണം
X
anandiben...

[related]

അഹ്മദാബാദ്: ഗുജറാത്തിലെ ഉയര്‍ന്ന ജാതിക്കാരില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം നല്‍കി കൊണ്ടുള്ള തീരുമാനം മുഖ്യമന്ത്രി ആനന്ദീബെന്‍ പ്രഖ്യാപിച്ചു. മെയ് ഒന്നുമുതല്‍ സംവരണം പ്രാബല്യത്തില്‍ വരും. വിദ്യാഭ്യാസ-ജോലി മേഖലകളിലാണ് സംവരണം. സംവരണമാവശ്യപ്പെട്ടു കൊണ്ടുള്ള പട്ടേല്‍ സമുദായക്കാരുടെ സമരത്തിനാണ പുതിയ തീരുമാനം  ആശ്വാസം നല്‍കിയിരിക്കുന്നത്. നിലവിലെ സംവരണ നിയമപ്രകാരം സംവരണമുള്ള ഉയര്‍ന്ന ജാതിയിലുള്ളവര്‍ക്കാണ് വീണ്ടും 10 ശതമാനം സംവരണം.
നേരത്തെ ബിജെപി ഭരിക്കുന്ന ഹരിയാനയിലും രാജസ്ഥാനിലും ഉയര്‍ന്ന ജാതിക്കാര്‍ക്ക് സര്‍ക്കാര്‍ സംവരണം നല്‍കിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ഗുജറാത്തിലും സംവരണം നല്‍കിയിരിക്കുന്നത്.
ഒബിസി വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടാണ് പട്ടേല്‍ സമുദായം സമരം നടത്തുന്നത്.  അടുത്ത വര്‍ഷമാണ് ഗുജറാത്തില്‍  നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിനു മുന്നോടിയായാണ് ഗുജറാത്ത് രാഷ്ട്രീയത്തിലെ പ്രമുഖ വിഭാഗമായ പട്ടേല്‍ സമുദായക്കാരെ വരുതിയിലാക്കാന്‍ പുതിയ സംവരണ പ്രഖ്യാപനം. അമിത് ഷായുടെ നേതൃത്വത്തില്‍ ഇന്ന് നടന്ന യോഗത്തിലാണ് പുതിയ തീരുമാനം.  ഗുജറാത്തിലെ പ്രബല വിഭാഗമായ പട്ടേല്‍ക്കാര്‍  സംസ്ഥാനത്ത് 15 ശതമാനമാണുള്ളത്. ആറു ലക്ഷത്തില്‍ താഴെ വാര്‍ഷിക വരുമാനം ഉള്ളവര്‍ക്കാണ് സംവരണം.
Next Story

RELATED STORIES

Share it