Flash News

ഗുജറാത്തിലേക്ക് 10 അക്രമികള്‍ കടന്നതായി ഐബി; സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദ്ദേശം

ഗുജറാത്തിലേക്ക് 10 അക്രമികള്‍ കടന്നതായി ഐബി; സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദ്ദേശം
X
gujarat-police_

അഹ്മദാബാദ്: ഗുജറാത്തിലേക്ക് 10 അക്രമികള്‍ കടന്നതായി ഐബി റിപ്പോര്‍ട്ട്. ലഷ്‌കര്‍ ത്വെയിബ,ജെയ്‌ഷെ മുഹമ്മദ് സംഘടനകളില്‍പ്പെട്ടവരാണ് അക്രമികളെന്നും റിപ്പോര്‍ട്ട് ഉണ്ട്.  ഇതേ തുടര്‍ന്ന് ഗുജറാത്തില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. പാകിസ്താന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് നസീര്‍ ഖാന്‍ ജാന്‍ജുവാണ് അക്രമികള്‍ ഇന്ത്യയിലേക്ക് പ്രവേശിച്ച വിവരം  ഇന്ത്യന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെ അറിയിച്ചത്. സുരക്ഷയ്ക്കായി ദേശീയ സുരക്ഷാ ഗാര്‍ഡ് കമ്മാന്റോകള്‍ സംസ്ഥാനത്ത് എത്തിയിട്ടുണ്ട്.
നേരത്തെ കച്ച് തീരത്ത് ആളില്ലാത്ത പാകിസ്താന്‍ മല്‍സ്യ ബന്ധനബോട്ട്് കണ്ടെത്തിയിരുന്നു. കൂടാതെ ഭുജിലെ സൈന്യക ക്യാംപിന്റെ ഫോട്ടോയെടുത്ത ആളെ ഗുജറാത്ത് പോലിസ് കസ്റ്റഡിയിലെടുത്തു.
Next Story

RELATED STORIES

Share it