ഗിലാനിയോട് വിവേചനം കാണിക്കുന്നതായി സഹോദരന്‍

ന്യൂഡല്‍ഹി: രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റ് ചെയ്ത എസ് എ ആര്‍ ഗിലാനിയോടുള്ള ജെഎന്‍യു വിദ്യാര്‍ഥികളുടെ വ്യത്യസ്ത നിലപാടിനെ ചോദ്യംചെയ്ത് ഗിലാനിയുടെ സഹോദരന്‍ ബിസ്മില്ലാഹ്.
ജെഎന്‍യു വിദ്യാര്‍ഥികള്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തിയതിനെ ചോദ്യംചെയ്യാന്‍ ഞങ്ങളടക്കം നിരവധി പേരുണ്ടായിരുന്നു. എന്നാല്‍ ഇതേകുറ്റം ചുമത്തി അറസ്റ്റ്‌ചെയ്ത എസ് എ ആര്‍ ഗിലാനിയോടൊപ്പം നില്‍ക്കാന്‍ ജെഎന്‍യു വിദ്യാര്‍ഥികള്‍ തയ്യാറാവുമോ? ബിസ്മില്ലാഹ് ചോദിച്ചു. ജെഎന്‍യു വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റ് കനയ്യ കുമാറിനെ അറസ്റ്റ് ചെയ്തു മൂന്നുദിവസം കഴിഞ്ഞാണ് ഗിലാനിയെ പോലിസ് പിടികൂടിയത്. അഫ്‌സല്‍ ഗുരു അനുസ്മരണത്തോടനുബന്ധിച്ച് പ്രസ്‌ക്ലബ്ബില്‍ നടത്തിയ ചടങ്ങിന്റെ പേരിലാണ് ഗിലാനിയെ അറസ്റ്റ് ചെയ്തത്. കനയ്യയുടെ മോചനത്തിന്‌വേണ്ടി പ്രക്ഷോഭം നടത്തിയ വിദ്യാര്‍ഥികള്‍ക്ക് അധ്യാപകരടക്കം നിരവധി പേര്‍ പിന്തുണയേകിയപ്പോള്‍ ഗിലാനിയുടെ മോചനത്തിനുവേണ്ടി ജെഎന്‍യുവിന്റെ നിലപാട് വ്യത്യസ്തമായിരുന്നുവെന്നും ബിസ്മില്ലാഹ് ആരോപിച്ചു. രണ്ടു ചടങ്ങുകളും സമാനമായിരുന്നു. ചുമത്തിയ കുറ്റങ്ങളും തുല്യം. കനയ്യക്കെതിരേ പോലിസ് നിരത്തിയ തെളിവുകളെ എല്ലാവരും ചോദ്യംചെയ്തു. എന്നാല്‍, ഗിലാനിക്കെതിരേയുള്ള തെളിവുകളെക്കുറിച്ച് ആരും ഒന്നും ചോദിച്ചില്ല. അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it