ഗിനി ഇബോള വിമുക്തമായെന്ന് ഡബ്ല്യുഎച്ച്ഒ

കൊണാക്രി: രണ്ടു വര്‍ഷത്തോളം രാജ്യത്തെ ഭീതിയിലാഴ്ത്തിയ ഇബോള വൈറസിനെ ഗിനിയില്‍ നിന്നു തുടച്ചുനീക്കാനായതായി ലോകാരോഗ്യ സംഘടന(ഡബ്ല്യുഎച്ച്ഒ). പശ്ചിമ ആഫ്രിക്കന്‍ രാജ്യമായ ഗിനിയില്‍ മാത്രം 2500 പേരുടെ മരണത്തിനിടയാക്കിയ ഇബോള, ലൈബീരിയ അടക്കം അയല്‍ രാജ്യങ്ങളില്‍ 9000ലധികം പേരുടെ ജീവനപഹരിച്ചിരുന്നു. ഇക്കഴിഞ്ഞ സപ്തംബറിലാണ് ലൈബീരിയ ഇബോള വിമുക്തമായതായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചത്. നവംബറില്‍ സിയറ ലിയോണും ഇബോള മുക്തമായി ഡബ്ല്യുഎച്ച്ഒ പ്രഖ്യാപിച്ചിരുന്നു. അതേസമയം, പ്രഖ്യാപനത്തിനു ശേഷവും ലൈബീരിയയില്‍ ഇബോള സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. അതിനാല്‍ സാഹചര്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കും.
Next Story

RELATED STORIES

Share it