ഗാര്‍ഹിക പീഡനം: സോമനാഥ് ഭാരതിക്ക് കുറ്റപത്രം

ന്യൂഡല്‍ഹി: ഭാര്യയെ പീഡിപ്പിക്കുകയും വധിക്കാന്‍ ശ്രമിക്കുകയും ചെയ്‌തെന്ന കേസില്‍ ആം ആദ്മി എംഎല്‍എയും ഡ ല്‍ഹി മുന്‍ നിയമമന്ത്രിയുമായ സോമനാഥ് ഭാരതിക്കെതിരേ ഡല്‍ഹി പോലിസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കേസ് തുടര്‍നടപടിക്കായി ഈ മാസം 23ലേക്കു മാറ്റി. സോമനാഥ് ഭാരതി ഇപ്പോള്‍ ജാമ്യത്തിലാണ്.
ഭാര്യ ലിപിക മിത്രയെ മര്‍ദ്ദിക്കുകയും ഗര്‍ഭസ്ഥ ശിശുവിനെ നശിപ്പിക്കുന്നതിനുവേണ്ടി അവര്‍ക്കു നേരെ പട്ടിയെ അഴിച്ചുവിടുകയും ചെയ്തുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു.
വധശ്രമം, ഗര്‍ഭസ്ഥ ശിശുവിന്റെ ജീവന്‍ അപായപ്പെടുത്തല്‍, ആയുധങ്ങള്‍ ഉപയോഗിച്ചുള്ള മര്‍ദ്ദനം തുടങ്ങി എട്ടു വകുപ്പുകളാണ് ഭാരതിക്കെതിരേ ചുമത്തിയത്.
ഭാരതിയെ കൂടാതെ കപില്‍ വാജ്‌പേയി, ബാനീസിങ്, നിതീഷ് എന്നിവരുടെ പേരുകളും കുറ്റപത്രത്തിലുണ്ട്. ഭാരതിയുടെ മാതാവ് മനോരമ ഭാരതിയുടെ പേര് കുറ്റപത്രത്തില്‍ പരാമര്‍ശിച്ചിട്ടുണ്ടെങ്കിലും തെളിവുകളുടെ അഭാവത്തില്‍ പ്രതിപ്പട്ടികയില്‍ ചേര്‍ത്തിട്ടില്ല.
കഴിഞ്ഞ വര്‍ഷം സപ്തംബര്‍ 29നാണ് ഭാരതി അറസ്റ്റിലായത്. ഒക്ടോബര്‍ ഏഴിന് അദ്ദേഹത്തിന് ജാമ്യം ലഭിച്ചു. കുറ്റപത്രം തെളിയിക്കപ്പെട്ടാല്‍ ജീവപര്യന്തം വരെയുള്ള ശിക്ഷ ലഭിച്ചേക്കാം.
Next Story

RELATED STORIES

Share it