ഗാരി നെവില്ലെ ഡല്‍ഹി ഡയനാമോസ് കോച്ചായേക്കും

ന്യൂഡല്‍ഹി: മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ മുന്‍ ഇതിഹാസതാരവും ക്യാപ്റ്റനുമായ ഗാരി നെവില്ലെ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) ഫുട്‌ബോളിലേക്ക്. അടുത്ത സീസണില്‍ ഡല്‍ഹി ഡയനാമോസിന്റെ കോച്ചായി അദ്ദേഹം സ്ഥാനമേറ്റെടുക്കുമെന്നാണ് റിപോര്‍ട്ടുകള്‍.
സ്പാനിഷ് ടീം വലന്‍സിയയെ മാത്രമേ നെവില്ലെ ഇതിനുമുമ്പ് പരിശീലിപ്പിച്ചിട്ടുള്ളൂ. എന്നാല്‍ നാലു മാസം മാത്രമേ അദ്ദേഹത്തിന് ഈ സ്ഥാനത്തു തുടരാനായുള്ളൂ. ടീമിന്റെ മോശം പ്രകടനത്തെത്തുടര്‍ന്ന് നെവില്ലെയെ പുറത്താക്കുകയായിരുന്നു.
കഴിഞ്ഞ സീസണില്‍ ബ്രസീലിന്റെ മുന്‍ ഇതിഹാസ ഡിഫന്റര്‍ റോബര്‍ട്ടോ കാര്‍ലോസാണ് ഡല്‍ഹിയെ പരിശീലിപ്പിച്ചത്.
Next Story

RELATED STORIES

Share it