thiruvananthapuram local

ഗായക സംഘത്തിന്റെ വാന്‍ മറിഞ്ഞു; ആറുപേര്‍ക്ക് പരിക്ക്

വെഞ്ഞാറമൂട്: പ്രഫഷനല്‍ നാടന്‍ പാട്ട് ഗായക സംഘം സഞ്ചരിച്ചിരുന്ന വാന്‍ മറിഞ്ഞ് ആറു പേര്‍ക്ക് പരിക്ക്. മുരുക്കുംപുഴ ദൃശ്യവേദി നാടന്‍ പാട്ട് സംഘമാണ് അപകടത്തില്‍പ്പെട്ടത്. സംഘാംഗങ്ങളായ വര്‍ഷ (17), രാജി (27), അഞ്ജിത (17), ബൈജു (36), നിയാസ് (36), അനിത (35) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇന്നലെ രാത്രി 12.30ന് വെമ്പായം നെടുമങ്ങാട് റോഡില്‍ തേക്കട പള്ളിക്ക് സമീപമായിരുന്നു അപകടം. ആറ്റിങ്ങലില്‍ ഒരു ക്ഷേത്രത്തിലെ പരിപാടിക്ക് ശേഷം അരുവിക്കരയില്‍ മറ്റൊരു ക്ഷേത്രത്തിലേക്ക് പോകുന്നതിനിടെ പുറകിലെ ടയര്‍ പഞ്ചറായി നിയന്ത്രണം വിടുകയായിരുന്നു. തുടര്‍ന്ന് സമീപത്തെ വീടിന്റെ മതിലിടിച്ച ശേഷം തലകീഴായി മറിഞ്ഞു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ നെടുമങ്ങാട് നിന്നുള്ള ഫയര്‍ഫോഴ്‌സ് സംഘം വാനില്‍ കുടുങ്ങിയ യാത്രക്കാരെ പുറത്തെത്തിച്ചു. പരിക്കേറ്റവരെ കന്യാകുളങ്ങര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വാഹനാപകടം; അഞ്ചുപേര്‍ക്ക് പരിക്ക്
വെഞ്ഞാറമൂട്: വ്യത്യസ്ത സ്ഥലങ്ങളില്‍ നടന്ന വാഹനാപകടങ്ങളില്‍ അഞ്ചു പേര്‍ക്ക് പരിക്ക്. കഴിഞ്ഞദിവസം വൈകീട്ട് ആറിന് മടവൂരില്‍ വച്ച് സ്‌കൂട്ടറില്‍ നിന്നും വീണ് മടവൂര്‍ മുളവന വിജയാ ഭവനില്‍ സുജാറാണി (26).
രാത്രി 9.30ന് വെള്ളല്ലൂരില്‍ വച്ച് ബൈക്കില്‍ നിന്നും വീണ് വെള്ളല്ലൂര്‍ തേവലക്കാട് സ ന്ധ്യാ വിലാസത്തില്‍ വിജിത് (27), ഇന്നലെ രാത്രി 7.30ന് ആയൂരില്‍ വച്ച് റോഡു മുറിച്ചു കടക്കുന്നതിനിടെ ഓട്ടോ പിക്കപ്പ് ഇടിച്ച് ദമ്പതികളായ കുളത്തുപ്പുഴ കരിയ്ക്കകം ആലയില്‍ വീട്ടില്‍ ജോര്‍ജ് കുട്ടി (63), ഭാര്യ ഗ്രേസിക്കുട്ടി (55), 8.30ന് വാമനപുരത്ത് വച്ച് ജീപ്പിടിച്ച് കാല്‍നട യാത്രികയായ വാമനപുരം സബിതാ ലയത്തില്‍ കൃഷ്ണവേണി (60) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ വെഞ്ഞാറമൂട്ടിലുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബൈക്കില്‍ നിന്ന് വീണ് പരിക്ക്
വെഞ്ഞാറമൂട്: ബൈക്കില്‍ നിന്നും വീണ് രണ്ടുപേര്‍ക്ക് പരിക്ക്. വലിയ കട്ടയ്ക്കാല്‍ സ്വദേശികളായ ശ്യാംലാല്‍ (29), ജിബു (29) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇന്നലെ രാത്രി 8.50ന് വെഞ്ഞാറമൂട് ആറ്റിങ്ങല്‍ റോഡില്‍ പാക്കിസ്ഥാന്‍മുക്കില്‍ വച്ചായിരുന്നു അപകടം. റോഡിന് കുറുകെ ചാടിയ നായയെ ഇടിക്കുന്നത് ഒഴിവാക്കാന്‍ ദിശമാറ്റുന്നതിനിടെ നിയന്ത്രണം വിട്ട ബൈക്കില്‍ നിന്നും വീണ് പരിക്കേല്‍ക്കുകയായിരുന്നു. ഇവരെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Next Story

RELATED STORIES

Share it