ഗായകന്‍ പാപ്പ വെംബ അന്തരിച്ചു

കിന്‍ഷാസ: കോംഗോളീസ് റൂംബയുടെ രാജാവ് എന്നറിയപ്പെടുന്ന ഗായകന്‍ പാപ്പ വെംബ(66) അന്തരിച്ചു. സംഗീതപരിപാടിക്കിടെ സ്റ്റേജ് തകര്‍ന്ന് പരിക്കേറ്റതിനെത്തുടര്‍ന്ന് ചികില്‍സയിലായിരുന്നു. ഐവറികോസ്റ്റിലെ അബിജാനില്‍ വച്ച് ശനിയാഴ്ച വൈകീട്ടായിരുന്നു സ്റ്റേജ് തകര്‍ന്ന് അപകടമുണ്ടായത്. മരണം സ്ഥിരീകരിച്ചതായി ഡെമോക്രാറ്റിക് റിപബ്ലിക് ഓഫ് കോംഗോ സാംസ്‌കാരിക മന്ത്രി ബൗദോവിന്‍ ബാന്‍സ മുകലേ അറിയിച്ചു. രാജ്യത്തിനും ആഫ്രിക്കയ്ക്കു തന്നെയും വലിയ നഷ്ടമാണ് വെംബയുടെ മരണമെന്നും അദ്ദേഹം പറഞ്ഞു.
1949 ജൂണ്‍ 14ന് ബെല്‍ജിയന്‍ കോംഗോയിലെ (ഇന്നത്തെ ഡെമോക്രാറ്റിക് റിപബ്ലിക് ഓഫ് കോംഗോ) ലുബേഫുവില്‍ ജനിച്ച വെംബ ആഫ്രിക്കയിലെ ഏറ്റവും പ്രശസ്തരായ ഗായകരിലൊരാളായിട്ടാണ് അറിയപ്പെടുന്നത്. സൂകൗസ് അഥവാ കോംഗോളീസ് റൂംബ എന്ന സംഗീതശാഖയുടെ ഭാഗമായി പ്രവര്‍ത്തിച്ച വെംബ അവസാനകാലത്ത് വിവ ലാ മ്യൂസിക എന്ന ട്രൂപ്പില്‍ അംഗമായിരുന്നു.
അഞ്ചു വര്‍ഷക്കാലം നീണ്ട കലാജീവിതത്തിനിടെ ആഫ്രിക്കയിലും ഫ്രഞ്ച് ഭാഷയ്ക്കു സ്വാധീനമുള്ള മേഖലകളിലും നിരവധി ആരാധകരെ സൃഷ്ടിക്കാന്‍ അദ്ദേഹത്തിനായി. 1960കളില്‍ സൈകോ ലംഗ ലംഗ എന്ന ട്രൂപ്പിന്റെ ഭാഗമായി തുടങ്ങിയ വെംബ ഇസിഫി ലോകോലെ, യോക ലോകോലെ എന്നീ സംഗീത സംഘങ്ങളുടെ ഭാഗമായും വേദിയിലെത്തിയിട്ടുണ്ട്.
Next Story

RELATED STORIES

Share it