Kollam

ഗാന്ധി സന്ദേശങ്ങള്‍ക്ക് പ്രസക്തിയേറി മന്ത്രി കെ.സി ജോസഫ് * ഗാന്ധി ഫോട്ടോ പ്രദര്‍ശനവും വിപണനമേളയും തുടങ്ങി

കൊല്ലം: മഹാത്മാ ഗാന്ധിയുടെ സന്ദേശങ്ങള്‍ക്കും ആശയങ്ങള്‍ക്കും പ്രസക്തിയേറുന്ന കാലഘട്ടമാണിതെന്ന് ഇന്‍ഫര്‍മേഷന്‍ പബഌക് റിലേഷന്‍സ് കെ.സി. ജോസഫ് അഭിപ്രായപ്പെട്ടു. വി.ജെ.ടി ഹാളില്‍ ഗാന്ധി ചിത്രപ്രദര്‍ശനവും ഖാദി വിപണന മേളയും ലഹരിവിരുദ്ധ ചിത്രപ്രദര്‍ശനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹിക മാറ്റങ്ങള്‍ക്കുതകുന്നവിധം അഹിംസാമാര്‍ഗ്ഗത്തിലൂടെയുള്ള ഗാന്ധിയന്‍ ശൈലി ലോകത്തിനുതന്നെ പ്രിയപ്പെട്ട ആശയങ്ങളാണ്.

ലോകരാഷ്ട്രങ്ങള്‍ അദ്ദേഹത്തെ കൂടുതല്‍ മനസിലാക്കാനും ആശയങ്ങള്‍ പിന്‍തുടരാനും തുടങ്ങിയ കാലമാണിത്. പല തത്വശാസ്ത്രങ്ങളും തകര്‍ന്നടിയുമ്പോഴും ഗാന്ധിയന്‍ മൂല്യങ്ങള്‍ ഊതിക്കാച്ചിയ പൊന്നുപോലെ അര്‍ഥപൂര്‍ണമാകുകയാണെന്നും അദ്ദേഹം പറഞ്ഞു. വിപണനമേളയില്‍ കുടുംബശ്രീ, ഖാദി ആന്റ് വില്ലേജ് ഇന്‍ഡസ്ട്രീസ്, സര്‍വോദയ, ഗാന്ധി സ്മാരകനിധി തുടങ്ങിയവയുടേയും ചെറുകിട വ്യവസായ യൂണിറ്റുകളുടെയും സ്റ്റാളുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ചടങ്ങില്‍ ഇന്‍ഫര്‍മേഷന്‍ പബഌക് റിലേഷന്‍സ് വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്, ഡയറക്ടര്‍ മിനി ആന്റണി, അഡീ. ഡയറക്ടര്‍ സി. രമേഷ് കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. പി.എന്‍.എക്‌സ്.4928/15
Next Story

RELATED STORIES

Share it