kannur local

ഗാന്ധിവധം സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഭീകരത: കെ കെ അബ്ദുല്‍ ജബ്ബാര്‍

കണ്ണൂര്‍: ഗാന്ധിവധത്തിലൂടെയാണ് സ്വതന്ത്ര ഇന്ത്യയില്‍ ആര്‍എസ്എസ് ഭീകരതയ്ക്കു തുടക്കമിട്ടതെന്നു എസ്ഡപിഐ ജില്ലാ പ്രസിഡന്റ് കെ കെ അബ്ദുല്‍ ജബ്ബാര്‍. നിവര്‍ന്നുനില്‍ക്കുക, മുട്ടിലിഴയരുത് എന്ന പ്രമേയത്തില്‍ എസ്ഡിപിഐ വര്‍ഗീയഭീകരതയ്‌ക്കെതിരേ നടത്തുന്ന ദേശീയ കാംപയിന്റെ ഭാഗമായി കണ്ണൂര്‍ മണ്ഡലം പ്രസിഡന്റ് പി സി ഷഫീഖ് നയിക്കുന്ന വാഹനജാഥ കണ്ണൂര്‍ പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗാന്ധിവധത്തിലും ബാബരി മസ്ജിദ് ധ്വംസനത്തിലുമൊന്നും കുറ്റവാളികള്‍ക്ക് അര്‍ഹമായ ശിക്ഷ ലഭിക്കാത്തതാണ് തീവ്രഹിന്ദുത്വം വളരാന്‍ കാരണം. ജില്ലാ ഖജാന്‍ജി എ ഫൈസല്‍, വൈസ് പ്രസിഡന്റ് കെ മുഹമ്മദ് കുഞ്ഞി, മണ്ഡലം സെക്രട്ടറി പി കെ ഇഖ്ബാല്‍ പങ്കെടുത്തു. തുടര്‍ന്ന് വാരം, കുടുക്കിമൊട്ട, താഴെചൊവ്വ, തോട്ടട, ഏഴര, കടലായി, മൈതാനപ്പള്ളി, തയ്യില്‍, മുക്കടവ് എന്നിവിടങ്ങളിലെ സ്വീകരണശേഷം കണ്ണൂര്‍ സിറ്റിയില്‍ സമാപിച്ചു.
എ സി ജലാലുദ്ദീന്‍ നയിക്കുന്ന തലശ്ശേരി മണ്ഡലം ജാഥ ജില്ലാ വൈസ് പ്രസിഡന്റ് സി കെ ഉമര്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് വീനസ് കോര്‍ണര്‍, ടൗണ്‍ ഹാള്‍, മഞ്ഞോടി, ചൊക്ലി, ന്യൂമാഹി എന്നിവിടങ്ങളിലെ സ്വീകരണശേഷം പുതിയ ബസ് സ്റ്റാന്റില്‍ സമാപിച്ചു.
തൃപ്രങ്ങോട്ടൂര്‍ പഞ്ചായത്ത് പദയാത്ര മുഹമ്മദ് നാരോള്‍ സി കെ അബൂബക്കറിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. ഇരഞ്ഞിന്‍കീഴില്‍ നിന്നാരംഭിച്ച യാത്ര കടവത്തൂരില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പൊതുയോഗം ജില്ലാ സെക്രട്ടറി ഹാറൂണ്‍ കടവത്തൂര്‍ ഉദ്ഘാടനം ചെയ്തു. എസ്ഡിപിഐ മാനന്തവാടി മണ്ഡലം കമ്മിറ്റിയംഗം റശീദ് വെള്ളമുണ്ട, സലീം ഇയ്യച്ചേരി, മുഹമ്മദ് പറമ്പത്ത് സംസാരിച്ചു. മട്ടന്നൂര്‍ മുന്‍സിപ്പല്‍ പ്രസിഡന്റ് ശംസുദ്ധീന്‍ കയനി നയിക്കുന്ന യാത്ര മട്ടന്നൂരില്‍ നടത്തി.
മട്ടന്നൂര്‍ വായത്തോട്ടില്‍ നിന്നാരംഭിച്ച് കളറോഡ് സമാപിച്ചു. മുഹമ്മദ് റിഫ ഉദ്ഘാടനം ചെയ്തു. ജില്ലാകമ്മിറ്റിയംഗം എം നസീര്‍ മുഖ്യ പ്രഭാഷണം നടത്തി. ഷമീര്‍ മട്ടന്നൂര്‍, മണ്ഡലം സെക്രട്ടറി ഷമീര്‍, പ്രസിഡന്റ് റഫീഖ് കീച്ചേരി, മുനീര്‍ ശിവപുരം സംസാരിച്ചു.
എസ്ഡിപിഐ ധര്‍മടം മണ്ഡലം പ്രസിഡന്റ് ടി സി നിബ്രാസ് നയിച്ച വാഹന ജാഥ ചാലയില്‍ നിന്നാരംഭിച്ച് കാടാച്ചിറ, മുഴപ്പിലങ്ങാട് കുളം, മീത്തലെ പീടിക, പിണറായി, മമ്പറം, അഞ്ചരക്കണ്ടി, കാവിന്‍മൂല, വെള്ളച്ചാല്‍ എന്നിവിടങ്ങളിലെ സ്വീകരണശേഷം ചക്കരക്കല്ലില്‍ സമാപിച്ചു. സമാപനത്തോടനുബന്ധിച്ച് റാലിയും പൊതുസമ്മേളനവും നടത്തി. ടി സി നിബ്രാസ് അധ്യക്ഷത വഹിച്ചു. റഷീദ് വയനാട് മുഖ്യപ്രഭാഷണം നടത്തി.
Next Story

RELATED STORIES

Share it