kasaragod local

ഗാന്ധിപുരത്ത് ശ്മശാനം നിര്‍മിക്കണം: മനുഷ്യാവകാശ കമ്മീഷന്‍

കാസര്‍കോട്്: വെള്ളരിക്കുണ്ട് താലൂക്കിലെ പനത്തടി വില്ലേജിലെ ഗാന്ധിപുരം മാവിലന്‍ കോളനിയില്‍ ശ്മശാനം നിര്‍മിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ മോഹന്‍കുമാര്‍ നിര്‍ദേശിച്ചു. കാസര്‍കോട് ഗസ്റ്റ്ഹൗസില്‍ നടത്തിയ സിറ്റിങില്‍ ഗാന്ധിപുരം കോളനിയില്‍ ഭൂരഹിതരായ ആദിവാസികള്‍ക്ക് മൃതദേഹങ്ങള്‍ സംസ്‌കരിക്കാ ന്‍ സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരനായ വിഷ്ണു നല്‍കിയ പരാതിയെതുടര്‍ന്നാണ് കമ്മീഷന്റെ നിര്‍ദേശം. ശ്മശാന നിര്‍മാണത്തിന് നടപടി സ്വീകരിക്കണമെന്ന് പഞ്ചായത്ത് സെക്രട്ടറിക്കും തഹസില്‍ദാര്‍ക്കും കമ്മീഷന്‍ നിര്‍ദേശം നല്‍കി. സുരക്ഷാ മാനദണ്ഡങ്ങളില്ലാതെ യന്ത്ര ഊഞ്ഞാലുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനെതിരേ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. അണ്‍ എയ്ഡഡ് സ്‌കൂളിലെ അധ്യാപകരുടെ പ്രശ്‌നങ്ങള്‍ക്ക് സര്‍ക്കാര്‍ പരിഹാരം കാണണം. വിദ്യാനഗര്‍ കേന്ദ്രീയ വിദ്യാലയത്തിലെ സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദിച്ചു എന്ന പരാതിയില്‍ പ്രിന്‍സിപ്പലിനോട് കമ്മീഷന്‍ റിപോര്‍ട്ട് തേടി. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനായ യുവാവിന്റെ കുടുംബത്തിന് ജപ്തി നോട്ടീസ് അയച്ച ജില്ലാ സഹകരണ ബാങ്ക്, കമ്മീഷനോട് ക്ഷമാപണം നടത്തി. പുതിയ നിര്‍ദേശങ്ങളുടെ വെളിച്ചത്തില്‍ യുവാവിന് സഹായങ്ങള്‍ നല്‍കണമെന്ന് കമ്മീഷന്‍ ഉത്തരവിട്ടു. അവിവാഹിതയാണെന്ന കാരണത്താല്‍ ഭൂമി നല്‍കിയില്ല എന്ന പരാതിയില്‍ അജാനൂര്‍ പഞ്ചായത്ത് സെക്രട്ടറിക്ക് കമ്മീഷന്‍ നോട്ടീസ് അയച്ചു. അജാനൂര്‍ മൂലക്കണ്ടം ചക്ലിയ കോളനിയിലെ രജനിയുടെ പരാതിയില്‍ ഭൂരഹിത പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇവര്‍ക്ക് ഭൂമി നല്‍കാന്‍ കമ്മീഷന്‍ ഉത്തരവിട്ടു. സിറ്റിങ്ങില്‍ 86 പരാതികള്‍ സ്വീകരിച്ചു. മൂന്ന് പരാതികള്‍ ലഭിച്ചു. 17 എണ്ണം തീര്‍പ്പാക്കി.
Next Story

RELATED STORIES

Share it