ഗാന്ധിജി: യെച്ചൂരിക്ക് ചെന്നിത്തലയുടെ കത്ത്

ന്യൂഡല്‍ഹി: ത്രിപുരയില്‍ പാഠപുസ്തകങ്ങളില്‍ നിന്നു ഗാന്ധിജിയെയും സ്വാതന്ത്ര്യസമര ചരിത്രത്തെയും ഒഴിവാക്കിയ സംസ്ഥാനസര്‍ക്കാര്‍ നടപടി തിരുത്താന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കത്തയച്ചു. ബിജെപി നടത്തുന്ന കാവിവല്‍ക്കരണ ശ്രമങ്ങള്‍ക്കു സമാനമാണു ത്രിപുരയിലെ ചരിത്രത്തെ ചുവപ്പു പുതപ്പിക്കാനുള്ള ശ്രമമെന്നു കത്തില്‍ ആരോപിച്ചു. 10ാം ക്ലാസ് പുസ്തകത്തില്‍ നിന്നാണു ഗാന്ധിജിയെ കുറിച്ചുള്ള ഭാഗങ്ങള്‍ ഒഴിവാക്കിയത്. ഒമ്പതാം ക്ലാസിലെ പുസ്തകത്തില്‍ നിന്നും സ്വാതന്ത്ര്യസമര ചരിത്രത്തെ കുറിച്ചുള്ള ഭാഗവും ഒഴിവാക്കി.
Next Story

RELATED STORIES

Share it