ഗാന്ധിജിയെ വധിച്ചത് ഒരു ഭ്രാന്തന്‍: ഉമാ ഭാരതി

ന്യൂഡല്‍ഹി: മഹാത്മാഗാന്ധിയെ വധിച്ചത് ഒരു ഭ്രാന്തനാണെന്ന് കേന്ദ്രമന്ത്രി ഉമാഭാരതി. രാഷ്ട്രപിതാവിന്റെ പ്രത്യയശാസ്ത്രത്തിന് മരണമില്ലെന്നും അവര്‍ പറഞ്ഞു. എന്നാല്‍, ഗാന്ധിജിയെ വധിച്ച ഗോഡ്‌സെയുടെ പേര് മന്ത്രി പറഞ്ഞില്ല. 'ശുചിത്വഗംഗ' പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഉമാഭാരതി.
ഒരു ഭ്രാന്തനാണ് മഹാത്മജിയെ വധിച്ചത്. ഗാന്ധി ജീവിച്ചിരിപ്പില്ല. എന്നാല്‍ അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രം ജീവിച്ചിരിപ്പുണ്ട്. അവര്‍ പറഞ്ഞു. ഗംഗാനദി ശുചീകരണത്തി ല്‍ പങ്കാളിയാവാന്‍ മന്ത്രി ഗ്രാമപ്പഞ്ചായത്ത് തലവന്‍മാരോട് ആഹ്വാനം ചെയ്തു.
Next Story

RELATED STORIES

Share it