ഗാനരചയിതാവ് നിദാ ഫാസ്‌ലി അന്തരിച്ചു

മുംബൈ: പ്രശസ്ത കവിയും ഗാനരചയിതാവുമായ നിദാ ഫാസ്ലി (മുഖ്തിദ ഹസന്‍ നിദാ ഫാസ്ലി 78) അന്തരിച്ചു. ശ്വാസതടസ്സത്തെത്തുടര്‍ന്ന് മുംബൈക്കു സമീപമുള്ള വസതിയില്‍ വച്ചായിരുന്നു മരണം. പത്മശ്രീ, സാഹിത്യ അക്കാദമി അവാര്‍ഡ് എന്നിവയടക്കം നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. ഉര്‍ദു കവിതകള്‍ക്കൊപ്പം നിരവധി ഗസലുകളും ഫാസ്ലി രചിച്ചിട്ടുണ്ട്. കഭി കിസി കോ മുകമില്‍ ജഹാന്‍ നഹി മില്‍ത, ആ ഭി ജാ.. ആ ഭി ജാ..(സുര്‍) , തു ഇസ് തര സേ മേരി സിംദഗി മേം, (ആപ് തോ ഐസേ നാ ഥേ), ഹോഷ്വാലോം കോ ഖബര്‍ ക്യാ (സര്‍ഫരോഷ്) എന്നിവ പ്രശസ്തമായ ഗാനങ്ങളാണ്.
Next Story

RELATED STORIES

Share it