ഗസാ മുനമ്പിലെ ഇസ്രായേല്‍ ഉപരോധത്തിന് 10 വര്‍ഷം

ഗസാ സിറ്റി: ഗസാ മുനമ്പിനെ തീരാദുരിതത്തിലേക്ക് തള്ളിവിട്ട ഇസ്രായേലിന്റെ ഉപരോധത്തിന് 10 വര്‍ഷം. 2006 ജനുവരിയില്‍ ഗസയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഹമാസ് വിജയിച്ചതിനെ തുടര്‍ന്നാണ് ഇസ്രായേല്‍ ഉപരോധം ഏര്‍പ്പെടുത്തിയത്. ഗസയില്‍ ഹമാസ് അധികാരത്തില്‍ വന്നതിനു ശേഷം 2007 ജൂണ്‍ പകുതിയോടെ ഉപരോധം ശക്തിപ്പെടുത്തുകയും ചെയ്തു.
പത്താം വാര്‍ഷിക വേളയില്‍ കഴിഞ്ഞ ദിവസം ഫലസ്തീനികള്‍ ഉപരോധത്തിനെതിരെ ഓണ്‍ലൈന്‍ പ്രചാരണം തുടങ്ങി. സോഷ്യല്‍ മീഡിയ സൈറ്റുകളായ ഫേസ്ബുക്കിലും ട്വിറ്ററിലും 'ഗസ ഉപരോധത്തിന് പത്തു വയസ്സ്' എന്ന ഹാഷ് ടാഗില്‍ നടക്കുന്ന പ്രചരണത്തില്‍ ആയിരങ്ങള്‍ പങ്കാളികളായി.
ഉപരോധത്താല്‍ പ്രയാസപ്പെടുന്ന 20 ലക്ഷത്തോളം വരുന്ന ഫലസ്തീനികളുടെ ദുരിതം അവസാനിപ്പിക്കണമെന്നാണ് പ്രചരണത്തിന്റെ പ്രധാന ആവശ്യം. ഗസയുടെ ദുരിതത്തിലേക്ക് ലോകത്തിന്റെ ശ്രദ്ധ തിരിക്കലാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്ന് കാംപയിനിന്റെ പ്രവര്‍ത്തകര്‍ അറിയിച്ചു. അടിസ്ഥാനാവശ്യങ്ങളായ ചികില്‍സയും വിദ്യാഭ്യാസവും യാത്രയും കച്ചവടവും തടയുകയാണ്.
പത്തു വര്‍ഷത്തെ ഉപരോധം കൊണ്ട് ഇസ്രായേല്‍ നൂറുകണക്കിന് മരുന്നുകളും വൈദ്യശാസ്ത്ര ഉപകരണങ്ങളുമാണ് ഗസയിലെ രോഗികള്‍ക്ക് വിലക്കിയത്. ചികില്‍സാവശ്യാര്‍ഥമുള്ള യാത്രകളും തടഞ്ഞു. ഉപരോധം കാരണം ആവശ്യമായ മരുന്നുകളുടെ 30 ശതമാനവും വൈദ്യശാസ്ത്ര ഉപകരണങ്ങളുടെ 40 ശതമാനവും മാത്രം ലഭ്യമായിട്ടുള്ള ആരോഗ്യമന്ത്രാലയം കടുത്ത പ്രയാസമാണ് അനുഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it