World

ഗസയില്‍ ഐഎസ് സാന്നിധ്യമുണ്ടെന്ന ആരോപണം നിഷേധിച്ച് ഹമാസ്

ഗസാസിറ്റി: ഗസയില്‍ ഐഎസ് സാന്നിധ്യമുണ്ടെന്ന ഇസ്രായേല്‍ കരസേനാ ഉദ്യോഗസ്ഥന്റെ ആരോപണം ഹമാസ് നിഷേധിച്ചു. അടുത്തിടെ ഈജിപ്തിലെ സിനായ് വഴി ഐഎസ് പ്രവര്‍ത്തകര്‍ ഗസാ മുനമ്പില്‍ പ്രവേശിച്ചെന്ന് ഇസ്രായേല്‍ കരസേനാ മേജര്‍ ജനറല്‍ യോവ് മോര്‍ഡെക്കായ് ആണ് അവകാശപ്പെട്ടത്. അധിനിവേശക്കാരായ ഇസ്രായേലികള്‍ മെനഞ്ഞെടുത്ത വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് ഹമാസ് വക്താവ് ഇസ്മായില്‍ റദ്‌വാന്‍ അറിയിച്ചു. ഗസാ മുനമ്പില്‍ ഇസ്രായേല്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തെ ന്യായീകരിക്കാനാണ് ഇതിലൂടെ ശ്രമം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it