ഗസയില്‍ ഇസ്രായേല്‍ വ്യോമാക്രമണം

ഗസ: ഗസയില്‍ ഇസ്രായേല്‍ സൈന്യത്തിന്റെ വ്യോമാക്രമണം. ദഹാനിയ മേഖലയില്‍ എഫ്-16 യുദ്ധവിമാനങ്ങളുപയോഗിച്ചായിരുന്നു ആക്രമണം. ആക്രമണങ്ങളില്‍ ആളപായമില്ല. റഫാ അതിര്‍ത്തിയില്‍ ഇസ്രായേല്‍ ജെറ്റുകള്‍ മിസൈല്‍ വര്‍ഷിച്ചതായി ദൃക്‌സാക്ഷികള്‍ അറിയിച്ചു. ഗസയുടെ വടക്കന്‍ മേഖലകളിലും സമാനമായ ആക്രമണം നടന്നതായി റിപോര്‍ട്ടുകളുണ്ട്. ഗസ അതിര്‍ത്തിയിലെ ഹമാസ് കേന്ദ്രങ്ങള്‍ക്കു നേരെ ഇസ്രായേല്‍ ഷെല്ലാക്രമണം നടത്തിയതിനു പിറകേയാണ് വ്യോമാക്രമണങ്ങള്‍.
Next Story

RELATED STORIES

Share it