Kollam Local

ഗര്‍ഭിണിയുമായി പോയ ആംബുലന്‍സില്‍ ലോറിയിടിച്ചു

കൊല്ലം: പൂര്‍ണ ഗര്‍ഭിണിയായ യുവതിയുമായി പോയ ആംബുലന്‍സില്‍ ലോറിയിടിച്ചു. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെ ദേശീയപാതയില്‍ മേവറത്തായിരുന്നു സംഭവം.
ഇടിയുടെ ആഘാതത്തില്‍ ആംബുലന്‍സിന്റെ ഡോര്‍ തെറിച്ചുപോയി. അതേസമയം, അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. കൊല്ലത്തെ ആശുപത്രിയില്‍ നിന്നും തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്ക് പോയ ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്. രോഗിയെ പിന്നീട് മറ്റൊരു അംബുലന്‍സില്‍ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി.
Next Story

RELATED STORIES

Share it