Flash News

ഗര്‍ഭധാരണം പ്ലാന്‍ ചെയ്യാനും സ്മാര്‍ട്ട്‌ഫോണ്‍ ആപ്

ഗര്‍ഭധാരണം പ്ലാന്‍ ചെയ്യാനും സ്മാര്‍ട്ട്‌ഫോണ്‍ ആപ്
X
APP-JPG

വാഷിങ്ടണ്‍ : ഗര്‍ഭധാരണം പ്ലാന്‍ ചെയ്യാനും സ്മാര്‍ട്ട്‌ഫോണ്‍ ആപ് വരുന്നു. യുഎസ് ആസ്ഥാനമായുള്ള സൈക്കിള്‍ ടെക്‌നോളജീസ് ആണ് ഇത്തരമൊരു ആപ് തയ്യാറാക്കിയിരിക്കുന്നത്. ശരിയായ രീതിയില്‍ ഉപയോഗിച്ചാല്‍ ഗര്‍ഭധാരണം സംബന്ധിച്ച് തീരുമാനമെടുക്കുന്നതിലും അവിചാരിതമായ ഗര്‍ഭധാരണം ഒഴിവാക്കുന്നതിനും 98 ശതമാനം വരെ കൃത്യമായ വിവരങ്ങള്‍ നല്‍കാന്‍ ഡോട്ട് എന്നു പേരിട്ട ഈ ആപ്ലിക്കേഷന് സാധിക്കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്.
സ്ത്രീകളുടെ ആര്‍ത്തവചക്രം അടിസ്ഥാനമാക്കിയാണ് ആപ് വിവരങ്ങള്‍ നല്‍കുന്നത്. ഓരോ സ്ത്രീയുടെയും ആര്‍ത്തവചക്രത്തിന്റെ ദൈര്‍ഘ്യം വ്യത്യാസപ്പെട്ടിരിക്കുമെങ്കിലും ഓരോരുത്തര്‍ക്കും ഇതനുസരിച്ച് കൃത്യമായ വിവരം നല്‍കാന്‍ ആപ്പിന് കഴിയുമെന്നാണ് പറയുന്നത്.
ആര്‍ത്തവചക്രം 20 മുതല്‍ 40 വരെ ദിവസം വരെ വ്യത്യാസപ്പെട്ടിരിക്കുന്നവര്‍ക്ക് ആപ് ഉപയോഗപ്പെടുത്താം.ആര്‍ത്തവം ആരംഭിക്കുന്ന ദിവസം ഏതെന്ന് ആപ്പിന് നല്‍കിയാല്‍ തുടര്‍ന്നുള്ള ഓരോ നാളുകളിലെയും ലൈംഗികബന്ധവും ഗര്‍ഭധാരണത്തിന് എത്രത്തോളം സാധ്യതയുള്ളതാണെന്ന്് ആപ് പറഞ്ഞുതരും. ഇതനുസരിച്ച് പ്രവര്‍ത്തിച്ചാല്‍ ഗര്‍ഭധാരണം നടത്തുകയോ ഒഴിവാക്കുകയോ ചെയ്യാം. European Journal of Family Planning and Reproductive Health Care ല്‍ ഈ ആപ് ഉപയോഗപ്പെടുത്തുന്ന ഡാറ്റയെക്കുറിച്ച് വിവരിച്ചിട്ടുണ്ട്. ഭൗമശാസ്ത്രപരമായും സാംസ്‌കാരികമായും വ്യത്യാസപ്പെട്ട ആറ് തരത്തിലുള്ള ആയിരത്തോളം സ്ത്രീകളുടെ പ്രത്യുല്‍പാദന വിശകലനം അടിസ്ഥാനമാക്കിയാണ് ആപ് കാര്യങ്ങള്‍ വിലയിരുത്തുന്നത്.

[related]
Next Story

RELATED STORIES

Share it