ഗയാചരണ്‍ ദിനകര്‍ ഉത്തര്‍പ്രദേശ് പ്രതിപക്ഷ നേതാവ്

ലഖ്‌നോ: ഉത്തര്‍പ്രദേശ് നിയമസഭയുടെ പ്രതിപക്ഷ നേതാവായി ഗയാചരണ്‍ ദിനകറെ നിയമിച്ചു. നേരത്തേ പ്രതിപക്ഷ നേതാവായിരുന്ന സ്വാമി പ്രസാദ് മൗര്യ ബിഎസ്പി വിട്ട സാഹചര്യത്തിലാണിത്. ബിഎസ്പി അധ്യക്ഷ മായാവതിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗമാണ് ദിനകറെ തിരഞ്ഞെടുത്തത്. പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് നാല് എംഎല്‍എമാര്‍ക്ക് സാധ്യത കല്‍പിച്ചിരുന്നുവെങ്കിലും ദിനകറിനാണ് നറുക്കുവീണത്.

ബന്ദ ജില്ലയിലെ നരൈയ്‌നി മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് ദിനകര്‍. അതിനിടെ പാര്‍ട്ടി വിട്ട സ്വാമി പ്രസാദ് മൗര്യക്കെതിരേ ശക്തമായ വിമര്‍ശനവുമായി മായാവതി രംഗത്തെത്തി. സ്വാര്‍ഥതാല്‍പര്യക്കാരനും വിശ്വസിക്കാന്‍ കൊള്ളാത്തവനുമാണ് മൗര്യയെന്ന് മായാവതി പറഞ്ഞു. സമുദായത്തെ മറന്ന് സ്വാര്‍ഥതാല്‍പര്യങ്ങള്‍ക്കായി പ്രവര്‍ത്തിച്ച മൗര്യയെ ഒരു കാരണവശാലും പാര്‍ട്ടിയില്‍ തിരിച്ചെടുക്കില്ലെന്നും അവര്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it