kozhikode local

ഗതാഗത പ്രശ്‌നങ്ങള്‍ക്ക് പരിഹാരം: വെങ്ങളം-പൂളാടിക്കുന്ന് ബൈപ്പാസ് നിര്‍മാണം അന്തിമഘട്ടത്തിലേക്ക്

കൊയിലാണ്ടി: കോഴിക്കോടിന്റെ ഗതാഗത പ്രശ്‌നങ്ങള്‍ക്കു ശാശ്വത പരിഹാരമാവുന്ന 28. 124 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ദേശീയപാതയിലെ വെങ്ങളം-പൂളാടിക്കുന്ന് ബൈപ്പാസ് നിര്‍മാണം അവസാനഘട്ടത്തിലേക്ക്. സംസ്ഥാന സര്‍ക്കാരിന്റെ ഫണ്ടില്‍ നിന്നു പൂര്‍ണമായും നിര്‍മാണച്ചെലവ് വഹിക്കുന്ന ആദ്യത്തെ സംരംഭമാണ് വെങ്ങളം-പൂളാടിക്കുന്ന് ബൈപ്പാസ്. ഏതാണ്ട് അഞ്ചു കിലോമീറ്റര്‍ നീളം വരുന്ന ബൈപ്പാസിന്റെ നിര്‍മാണ പ്രവര്‍ത്തി പൂര്‍ത്തിയായിക്കഴിഞ്ഞു. പൂളാടിക്കുന്ന്-വെങ്ങളം സ്‌ട്രെച്ചിന് 152.75 കോടിയാണ് നിര്‍മാണച്ചെലവ്. സംസ്ഥാന സര്‍ക്കാരിന്റെ 'സ്പീഡ്' പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് അവസാനഭാഗത്തിന്റെ പണി പൂര്‍ത്തിയാക്കിവരുന്നത്. 480 മീറ്റര്‍ നീളവും 13 സ്പാനുമുള്ള കോരപ്പുഴ പാലം, 188 മീറ്റര്‍ നീളവും 5 സ്പാനുമുള്ള പുറക്കാട്ടേരി പാലം എന്നിവ പൂളാടിക്കുന്ന്-വെങ്ങളം ഭാഗത്ത് ഉള്‍പ്പെടുന്നു. വടക്കെ മലബാറിലെ ഏറ്റവും നീളംകൂടിയ പാലത്തിന്റെ നിര്‍മാണമാണ് ഇതോടെ പൂര്‍ത്തിയാകുന്നത്. ഇതോടെ വെങ്ങളത്തു നിന്നു രാമനാട്ടുകരയിലേക്കുള്ള ദൂരം 28.5 കി.മീറ്ററായി കുറയുമെന്ന നേട്ടവും ഇതിനുണ്ട്. പാലത്തിന്റെ ഫുട്പാത്ത്, കൈവരി എന്നിവയുടെ അവസാന മിനുക്ക് പണി ഇന്നലെയോടെ പൂര്‍ത്തിയായി കഴിഞ്ഞു. ടാറിങ് പ്രവര്‍ത്തി ഡിസംബറോടെ പൂര്‍ത്തീകരിക്കുമെന്നാണറിവ്. ഏതാണ്ട് 19 മാസം കൊണ്ട് പൂര്‍ത്തിയാക്കേണ്ട പദ്ധതിയാണ് 16 മാസംകാണ്ട് പൂര്‍ത്തിയാക്കപ്പെടുന്നത്. പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തി ഏറ്റെടുത്തത് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട സൊസൈറ്റിയാണ്.
Next Story

RELATED STORIES

Share it