Alappuzha local

ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ നിര്‍ദേശങ്ങളുമായി തൊഴിലാളികള്‍

ആലപ്പുഴ: നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാന്‍ വിവിധ നിര്‍ദേശങ്ങളുമായി മോട്ടോര്‍തൊഴിലാളികള്‍ രംഗത്തെത്തി.ജില്ലാ മോട്ടോര്‍ തൊഴിലാളി കോണ്‍ഗ്രസ്(ഐ എന്‍ ടി യു സി) ആണ് നിര്‍ദേശങ്ങളുമായി രംഗത്തെത്തിയിട്ടുള്ളത്.ഇത് സംബന്ധിച്ച നിവേദനം ജില്ലാകലക്ടര്‍, ജില്ലാ പോലിസ് ചീഫ്, ആര്‍ ടി ഒ എന്നിവര്‍ക്ക് സമര്‍പ്പിച്ചതായി പ്രസിഡന്റ് സിറിയക് ജേക്കബ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
റോഡ് സൈഡിലെ അനധിക കൈയേറ്റങ്ങള്‍ ഒഴിവാക്കി കാല്‍ നടയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും സൗകര്യമൊരുക്കുക, സ്വകാര്യബസ്സുകള്‍ റൂട്ട് മാറി ഇടറോഡുകളിലൂടെ സര്‍വീസ് നടത്തുന്നത് തടയുക, പ്രധാന ജംഗ്ഷനുകളില്‍ ഓട്ടോമാറ്റിക് സിഗ്നല്‍ സംവിധാനം ഏര്‍പ്പെടുത്തുക, രാവിലെ ഒമ്പത് മുതല്‍ പത്ത് വരെയും വൈകുന്നേരം മൂന്നര മുതല്‍ നാലര വരെയും കണ്ടെയ്‌നര്‍ ലോറികളും മറ്റു വലിയ ചരക്ക് വാഹനങ്ങളും നഗരത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കരുത്, ജാഥകള്‍ക്ക് റൂട്ട് നിശ്ചയിച്ച് അനുവാദം നല്‍കുക, പാലങ്ങളുടെ ഇരുകരകളിലും ട്രാഫിക് പോലീസിനെ നിയോഗിക്കുക, തിരക്കുള്ള ജംഗ്ഷനുകളില്‍ രാത്രി കാലത്തും ട്രാഫിക് പോലീസിനെ നിയോഗിക്കുക, ടൗണിനകത്ത് വാഹനപരിശോധന ഒഴിവാക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് മോട്ടോര്‍ തൊഴിലാളി കോണ്‍ഗ്രസ് സമര്‍പ്പിച്ചിരിക്കുന്നത്.ആര്‍ ടി ഒ, പോലീസ് പരിശോധന നടത്തുമ്പോള്‍ വാഹനങ്ങളില്‍ സ്റ്റിക്കര്‍ പതിക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it