palakkad local

ഗതാഗതക്കുരുക്ക്:  ഓട്ടോറിക്ഷ രജിസ്‌ട്രേഷന്‍ നടപടി പുനരാരംഭിക്കാന്‍ സംയുക്ത ട്രേഡ് യൂനിയന്‍ പ്രക്ഷോഭം

മണ്ണാര്‍ക്കാട്: നിര്‍ത്തിവച്ച ഓട്ടോറിക്ഷ രജിസ്‌ട്രേഷന്‍ നടപടി പുനരാരംഭിക്കാന്‍ സംയുക്ത ട്രേഡ് യൂനിയന്‍ പ്രക്ഷോഭം 12 ന്. പോലിസ് സ്‌റ്റേഷന് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്താന്‍ ഐ എന്‍ ടി യു സി, സി ഐ ടി യു, എ ഐടിയുസി, ബിഎം എസ് യൂനിയനുകളുടെ സംയുക്ത യോഗം തീരുമാനിച്ചു.
രജിസ്‌ട്രേഷന്‍ തുടങ്ങാതെ നഗരസഭ വിളിക്കുന്ന യോഗങ്ങളില്‍ പങ്കെടുക്കേണ്ടെന്നും തീരുമാനമായി. ടൗണിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ ട്രാഫിക് റഗുലേറ്ററി യോഗം ചേര്‍ന്ന് നഗരസഭ പരിധിയിലെ ഓട്ടോകള്‍ രജിസ്റ്റര്‍ ചെയ്യാനും പെര്‍മിറ്റില്‍ പറഞ്ഞിരിക്കുന്ന സ്റ്റാന്‍ഡിന്റെ അടിസ്ഥാനത്തില്‍ സിറ്റിക്കര്‍ നല്‍കാനും തീരുമാനിച്ചത്.
ഇതിനായി പോലിസ് സ്‌റ്റേഷനില്‍ പ്രത്യേക കൗണ്ടര്‍ പ്രവര്‍ത്തനംതുടങ്ങി. ഈ കൗണ്ടര്‍ ഒരുവിഭാഗം ഓട്ടോക്കാരുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി നഗരസഭ ചെയര്‍പേഴ്‌സന്‍ സുബൈദയുടെ നിര്‍ദ്ദേശപ്രകാരം കൗണ്ടര്‍ നിര്‍ത്തിവച്ചതായി യൂനിയന്‍ നേതാക്കള്‍ ആരോപിക്കുന്നു. ഓപ്പറേഷന്‍ അനന്തയുടെ ഭാഗമായി നഗരത്തിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ചെങ്കിലുംടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരമായിട്ടില്ല. സബ് കലക്ടര്‍ നൂഹിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ ട്രേഡ് യൂനിയനുകള്‍ പങ്കെടുത്തതാണ്. അന്ന് ഇല്ലാത്ത പ്രശ്‌നം ഇപ്പോള്‍ പൊട്ടി മുളച്ചത് ട്രാഫിക് പരിഷ്‌ക്കരണം അട്ടിമറിക്കാനാണ് എന്ന് യൂനിയനുകള്‍ ആരോപിക്കുന്നു. കെ പി മസൂദ്, പി ആര്‍ സുരേഷ്, ഉണ്ണികൃഷ്ണന്‍, പരമശിവന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it