ഗണേഷ് കുമാര്‍ എംഎല്‍എ സോളാര്‍ കമ്മീഷനില്‍ മൊഴിനല്‍കി

കൊച്ചി: സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി സരിത എസ് നായര്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫിസുമായി അടുത്ത ബന്ധമുണ്ടായിരുന്നതായി കെ ബി ഗണേഷ് കുമാര്‍ എംഎല്‍എ സോളാര്‍ കമ്മീഷനില്‍ മൊഴിനല്‍കി.
2012ല്‍ ഉമ്മന്‍ചാണ്ടിയുടെ പേഴ്‌സനല്‍ സ്റ്റാഫിന്റെ ശുപാര്‍ശയെത്തുടര്‍ന്നാണു താന്‍ തൃപ്പൂണിത്തുറയില്‍ ടീം സോളാറിന്റെ എനര്‍ജി മാര്‍ട്ട് ഉദ്ഘാടനം ചെയ്യാന്‍ പോയതെന്നും അദ്ദേഹം പറഞ്ഞു. സരിതയെ കണ്ടിട്ടുണ്ടെന്നും എന്നാല്‍ ബിജു രാധാകൃഷ്ണനെ കാണുകയോ ഫോണില്‍ ബന്ധപ്പെടുകയോ ചെയ്തിട്ടില്ലെന്നും ഗണേഷ് വ്യക്തമാക്കി. തന്റെ വീട്ടില്‍ ടീം സോളാര്‍ കമ്പനിയുടെ പാനല്‍ സ്ഥാപിച്ചിരുന്നതായും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ 50 ശതമാനം സബ്‌സിഡി തുക കിഴിച്ചാണ് ബില്ലില്‍ രേഖപ്പെടുത്തിയിരുന്നതെന്നും ഗണേഷ്‌കുമാര്‍ മൊഴിനല്‍കി. ബില്ല് തുക കോര്‍പറേഷന്‍ ബാങ്കിന്റെ ചെക്കായി നല്‍കിയതിന്റെ രേഖകളും ഗണേഷ്‌കുമാര്‍ കമ്മീഷന്‍ മുമ്പാകെ ഹാജരാക്കി.
Next Story

RELATED STORIES

Share it