Thejas Special

ഗജേന്ദ്ര ചൗഹാന്‍ സ്വമേധയാ രാജിവെക്കണം; ഗജേന്ദ്ര ചൗഹാനോട് ഋഷി കപൂര്‍

ന്യൂഡല്‍ഹി: പുണെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് ചെയര്‍മാന്റെ നിയമന വിവാദം കൊടുമ്പിരികൊള്ളവെ വിഷയം കൂടുതല്‍ വാര്‍ത്താ പ്രാധാന്യം നേടുന്നു. ബോളിവുഡിലെ മുതിര്‍ന്ന നടന്‍ ഋഷി കപൂര്‍ ചെയര്‍മാന്‍ സ്ഥാനത്തുള്ള ഗജേന്ദ്ര ചൗഹാനെ ഉപദേശിച്ച് രംഗത്തുവന്നതാണ് ഏറ്റവും പുതിയ വാര്‍ത്ത. എഫ്.ടി.ടി.ഐ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് രാജിവെച്ചൊഴിയുകയാണ് ഗജേന്ദ്ര ചൗഹാന്‍ ചെയ്യേണ്ടതെന്നാണ് ഋഷി കപൂറിന്റെ ഉപദേശം. ട്വിറ്ററില്‍ ആണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
'ഉപദേശം. എല്ലാ പ്രതിഷേധങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഒടുവില്‍ എഫ്.ടി.ഐ.ഐ ചെയര്‍മാന്‍ ഗജേന്ദ്ര ചൗഹാന്‍ താല്‍ക്കാലം രാജിവെക്കണം. അതായിരിക്കും വിദ്യാര്‍ഥികള്‍ക്ക് ഗുണം ചെയ്യുക.
വിദ്യാര്‍ഥികള്‍ക്ക് താങ്കളെ ആവശ്യമില്‌ളെങ്കില്‍ ആവശ്യമില്ല എന്നു തന്നെയാണ്. ആത്മാഭിമാനം ഉണ്ടെങ്കില്‍ വിരമിക്കുക എന്ന് അദ്ദേഹം വിശദീകരിച്ചു.
ഗജേന്ദ്ര ചൗഹാന്റെ നിയമനത്തില്‍ പ്രതിഷേധിച്ച് സമരം നടത്തുന്ന എഫ്.ടി.ഐ.എ വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഋഷി കപൂറിന്റെ മകന്‍ റണ്‍ബീര്‍ കപൂര്‍ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. രണ്‍ബീര്‍ എഫ്.ടി.ടി.ഐ ബോഡിയില്‍ സംസാരിക്കുന്ന വിഡിയോ ഫേസ്ബുക്കില്‍ അപ് ലോഡ് ചെയ്തിരുന്നു.

ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് ചെയര്‍മാന്‍ സ്ഥാനത്തിന് യോഗ്യതയുള്ള നിരവധി പ്രമുഖരെ തഴഞ്ഞാണ് ചൗഹാനെ നിയമിച്ചതെന്നും ചൗഹാന്‍ രാജിവെക്കണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ മാസം മുതല്‍ എഫ്.ടി.ടി.ഐ വിദ്യാര്‍ഥികള്‍ സമരത്തിലാണ്.
Next Story

RELATED STORIES

Share it