ഗംഗാജലം വീട്ടിലെത്തിക്കാന്‍ തപാല്‍ വകുപ്പ്

ന്യൂഡല്‍ഹി: ഗംഗാജലം ഇനിമുതല്‍ ആവശ്യക്കാരുടെ വീട്ടിലെത്തിക്കാനുള്ള പദ്ധതിയുമായി തപാല്‍ വകുപ്പ്. ഹരിദ്വാര്‍, ഋഷികേശ് എന്നിവിടങ്ങളില്‍ നിന്നുള്ള ഗംഗാജലം തപാല്‍ വഴി വീട്ടിലെത്തിക്കുന്നതാണു പദ്ധതി. കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. ഗംഗാജലം ആവശ്യക്കാര്‍ക്ക് എത്തിക്കുന്ന പദ്ധതി അരംഭിക്കുന്നതിനെക്കുറിച്ച് നിരവധി നിര്‍ദേശങ്ങള്‍ ലഭിച്ചിരുന്നു.
ഓണ്‍ലൈന്‍ വ്യാപാരത്തിന്റെ ഭാഗമായി ഇലക്‌ട്രോണിക്ക് ഉപകരണങ്ങള്‍, വസ്ത്രം, ആഭരണങ്ങള്‍ എന്നിവ തപാല്‍ മാര്‍ഗം വീട്ടിലെത്തിക്കുന്നുണ്ട്. ഈ രീതിയില്‍ ഗംഗാജലവും വീട്ടിലെത്തിക്കാനുള്ള പദ്ധതിയാണു നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it