kannur local

ഖുര്‍ആന്‍ പിന്‍പറ്റുന്നവര്‍ വഴിപിഴക്കില്ല: ഐഎസ്എം സെമിനാര്‍

കണ്ണൂര്‍: വിശുദ്ധ ഖുര്‍ആന്‍ മാനവര്‍ക്ക് മാര്‍ഗദീപമായി ഇറങ്ങിയതാണെന്നും അത് പിന്‍പറ്റുന്നവര്‍ ഒരിക്കലും വഴിപിഴക്കില്ലെന്നും ഐഎസ്എം സംസ്ഥാന സമിതി കണ്ണൂരില്‍ സംഘടിപ്പിച്ച ഖുര്‍ആന്‍ അന്താരാഷ്ട്ര പഠന സെമിനാര്‍.
മാനവ സമൂഹത്തിലേക്കുള്ള വേദഗ്രന്ഥമായ വിശുദ്ധ ഖുര്‍ആന്‍ സ്രഷ്ടാവിലേക്ക് സഞ്ചരിക്കാനുള്ള രാജപാതയാണ്. കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ഡോ.— ജമാലുദ്ദീന്‍ ഫാറൂഖി ഉദ്ഘാടനം ചെയ്തു. ഖുര്‍ആന്‍ വിജ്ഞാന വിസ്‌ഫോടനത്തിന് പ്രചോദനമേകിയ ഗ്രന്ഥമാണെന്നും ആയിരം വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ ഇബ്‌നുല്‍ ഹൈസം പ്രകാശ സംശ്ലേഷണത്തെ പറ്റി പ്രതിപാദിച്ചത് ഖുര്‍ആനിക വിജ്ഞാനത്തിന്റെ പിന്‍ബലത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
വെളിച്ചം പദ്ധതി ചെയര്‍മാന്‍ എം മുഹമ്മദ് ഹാഷിം അധ്യക്ഷത വഹിച്ചു. ഐഎസ്എം കണ്ണൂര്‍ ജില്ലാ സമിതി പുറത്തിറക്കിയ വെളിച്ചം സ്‌പെഷ്യല്‍ പതിപ്പ് കെ എം ഷാജി എംഎല്‍എ പ്രകാശനം ചെയ്തു. ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനി, ടി പി എം റാഫി, അബ്ദുല്‍ ഹസീബ് മദനി, മമ്മുട്ടി മുസ്‌ല്യാര്‍, പ്രഫ. യു പി യഹ്‌യാ ഖാന്‍ മദനി, പ്രഫ. കെ പി സക്കരിയ്യ, നൗഷാദ് കാക്കവയല്‍ വിവിധ വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.— നസീര്‍ ചെറുവാടി, പി കെ ഇബ്രാഹീം ഹാജി, ഷംസുദ്ദീന്‍ പാലക്കോട്, കുഞ്ഞിമുഹമ്മദ് മദനി, ശുക്കൂര്‍ കോണിക്കല്‍, സി ടി ആയിശ ടീച്ചര്‍, കെ എല്‍ പി ഹാരിസ്, ശഫീഖ് മമ്പറം, അഷ്‌റഫ് തൊടിക്കപ്പുലം സംസാരിച്ചു.
Next Story

RELATED STORIES

Share it