ഖുദ്‌സിലെ നിരീക്ഷണം; കെണിയെന്നു ഫലസ്തീന്‍ വിദേശകാര്യമന്ത്രി

റാമല്ല: ഖുദ്‌സിലെ മസ്ജിദുല്‍ അഖ്‌സ സമുച്ചയത്തില്‍ കൂടുതല്‍ സുരക്ഷാ കാമറകള്‍ സ്ഥാപിക്കാന്‍ ഇസ്രായേലും ജോര്‍ദാനും തമ്മിലുണ്ടാക്കിയ ധാരണ പുതിയ കെണിയെന്നു ഫലസ്തീന്‍ വിദേശകാര്യമന്ത്രി റിയാദ് മാലികി. അല്‍അഖ്‌സയെ മുഴുവന്‍സമയ നിരീക്ഷണപരിധിയില്‍ കൊണ്ടുവരുന്നതിനു സംവിധാനം ഒരുക്കാനുള്ള അബ്ദുല്ല രണ്ടാമന്‍ രാജാവിന്റെ നിര്‍ദേശം ഇസ്രായേല്‍ അംഗീകരിച്ചതായി യുഎസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി വ്യക്തമാക്കിയിരുന്നു. ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്, ജോര്‍ദാന്‍ ഭരണാധികാരി അബ്ദുല്ല രണ്ടാമന്‍ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു പിന്നാലെയായിരുന്നു കെറിയുടെ പ്രസ്താവന. അക്രമത്തിനു പ്രേരിപ്പിക്കുന്നവരെന്ന് ആരോപിച്ച് കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യാനുള്ള മാര്‍ഗമായി വീഡിയോകള്‍ ഉപയോഗപ്പെടുത്തുകയാണ് ഇസ്രായേലിന്റെ ലക്ഷ്യമെന്നും വോയ്‌സ് ഓഫ് ഫലസ്തീന്‍ റേഡിയോയിലൂടെ മാലികി വ്യക്തമാക്കി.
വിഷയത്തില്‍ ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് പ്രതികരിച്ചിട്ടില്ല. മുസ്‌ലിംകളും ക്രിസ്ത്യാനികളും പവിത്രമായി കാണുന്ന മസ്ജിദുല്‍ അഖ്‌സയില്‍ ഏതാനും ആഴ്ചകളായി ഇസ്രായേല്‍ സുരക്ഷാവിഭാഗവും അധിനിവിഷ്ട ഫലസ്തീനിലെ ജനങ്ങളും തമ്മില്‍ നിരന്തരം സംഘര്‍ഷങ്ങളും ഏറ്റുമുട്ടലുകളും തുടരുകയാണ്.
Next Story

RELATED STORIES

Share it