ഖാസ്മിയുടെ പ്രസംഗങ്ങളില്‍ ഐഎസ്സിനെക്കുറിച്ച് പരാമര്‍ശമില്ല

ന്യൂഡല്‍ഹി: ഐഎസ്സുമായി ബന്ധമുണ്ടെന്നാരോപിച്ച് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അറസ്റ്റ്‌ചെയ്ത ഡല്‍ഹിയിലെ പ്രമുഖ പണ്ഡിതന്‍ അബ്ദുസമി ഖാസ്മിയുടെ പ്രസംഗത്തില്‍ എവിടെയും ഐഎസ്സിനെക്കുറിച്ച് പരാമര്‍ശമില്ലെന്ന് റിപോര്‍ട്ട്. എഎസ് ബന്ധമാരോപിച്ച് ഇന്ത്യന്‍ ഏജന്‍സികളുടെ പിടിയിലാവുന്ന ഇരുപതാമത്തെയാളാണ് ഖാസ്മി. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ സീലംപൂര്‍ സ്വദേശിയായ ഖാസ്മിയെ ഐഎസ്സില്‍ ചേരാന്‍ യുവാക്കള്‍ക്കു പ്രചോദനമേകുന്ന പ്രസംഗം നടത്തിയെന്നാരോപിച്ച് കഴിഞ്ഞ ദിവസമാണ് അറസ്റ്റ്‌ചെയ്തത്.
നിരന്തരം പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്താറുള്ള ഖാസ്മി, യുവാക്കളെ രാജ്യവിരുദ്ധ പ്രവര്‍ത്തനത്തിന് ഇളക്കിവിടാറുണ്ടെന്നും എന്‍ഐഎ ആരോപിച്ചിരുന്നു. എന്നാല്‍, ഇദ്ദേഹത്തിന്റെ ഒട്ടുമിക്ക പ്രസംഗങ്ങളും ഇന്റര്‍നെറ്റില്‍ ലഭ്യമാണെന്നും അടുത്തിടെ ഖാസ്മി നടത്തിയ പ്രസംഗങ്ങള്‍ പരിശോധിച്ചെങ്കിലും ഐഎസ് പരാമര്‍ശങ്ങള്‍ എവിടെയും കണ്ടെത്താനായില്ലെന്നും ഇന്ത്യന്‍എക്‌സ്പ്രസ് പത്രം പറയുന്നു. ഐഎസ്സിനെ അനുകൂലിച്ച് ഖാസ്മി പ്രസംഗിച്ചതിന് എന്‍ഐഎക്കും തെളിവുകള്‍ ലഭിച്ചിട്ടില്ല. കഴിഞ്ഞമാസം 26ന് ഖാസ്മി നടത്തിയ പ്രസംഗത്തില്‍ ഇന്റര്‍നെറ്റ് അപകടകരമാണെന്നും അതിന്റെ ഉപയോഗം കുറയ്ക്കണമെന്നും അമേരിക്കയും ഇസ്രായേലും അത് മുസ്ലിംകള്‍ക്കെതിരേ ഉപകരണമാക്കിയേക്കാമെന്നുമാണ് പറയുന്നത്.
Next Story

RELATED STORIES

Share it