ഖാസിയാരകം - ചീനിക്കല്‍ തോട് പാട്ടത്തിന് നല്‍കിയത് പരിശോധിക്കും
BY Sumeera SMR27 Jun 2016 5:42 AM GMT
Sumeera SMR27 Jun 2016 5:42 AM GMT
കൊണ്ടോട്ടി: ഖാസിയാരകം-ചീനിക്കല്തോട് 40 വര്‍ഷത്തേക്ക് നാലുലക്ഷം രൂപയ്ക്ക് പാട്ടത്തിന് നല്‍കിയതില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ കൊണ്ടോട്ടി നഗരസഭ തീരുമാനിച്ചു.
കഴിഞ്ഞ ദിവസം ചേര്‍ന്ന നഗരസഭ സ്റ്റിയറിങ് കമ്മിറ്റിയാണ് സ്വകാര്യ വ്യക്തിക്ക് പാട്ടത്തിന് ക്രമവിരുദ്ധമായി നല്‍കിയിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ കാലത്താണ് തോടിനു കുറുകെയുള്ള പാലം വാഹനങ്ങള്‍ നിര്‍ത്താന്‍ പാട്ടത്തിന് നല്‍കിയത്. ഇതില്‍ വീഴ്ച വരുത്തിയിട്ടുണ്ടെങ്കില്‍ കുറ്റക്കാര്‍ക്കെതിരേ നടപടി കൈകൊള്ളും.
ഇതിനായി ഗവ. പ്ലീഡറില്‍നിന്ന് നിയമോപദേശം തേടാനും തീരുമാനിച്ചു. നഗരസഭ ചെയര്മാന് സി നാടിക്കുട്ടി അധ്യക്ഷനായി. വിഷയം അടുത്ത കൗണ്‍സില്‍ ചര്‍ച്ചചെയ്യും.
വാഹന പാര്‍ക്കിങിന് സ്ഥലമില്ലാത്ത കൊണ്ടോട്ടിയുടെ ഹൃദയഭാഗത്താണ് ചീനിക്കല്‍ തോട് സ്ലാബിട്ട് സ്വകാര്യ കച്ചവടക്കാര്‍ പാര്‍ക്കിങ് നടത്തുന്നത്. പ്രതി വര്‍ഷം 10,000 രൂപയ്ക്കാണ് 40 വര്‍ഷത്തേക്ക് മുന്‍ പഞ്ചായത്ത് സ്വകാര്യ വ്യക്തിക്ക് വാടകയ്ക്ക് നല്‍കിയത്.

Next Story
RELATED STORIES
ജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMTഅരുണാചലിൽ മണ്ണിടിച്ചിൽ; ചൈന അതിർത്തിയിലേക്കുള്ള ദേശീയപാത തകർന്നു
25 April 2024 10:51 AM GMTവെറ്ററിനറി സർവ്വകലാശാല മുൻ വിസിയുടെ സസ്പെൻഷൻ: ഗവർണറുടെ നടപടി ഹൈക്കോടതി ...
25 April 2024 10:50 AM GMT