ഖവ്വാലി ഗായകന് അംജദ് സാബ്രി വെടിയേറ്റ് മരിച്ചു
BY ajay G.A.G22 Jun 2016 3:14 PM GMT
X
ajay G.A.G22 Jun 2016 3:14 PM GMT
കറാച്ചി: പാക്കിസ്ഥാനിലെ പ്രശസ്ത ഖവ്വാലി ഗായകന് അംജദ് സാബ്രി വെടിയേറ്റ് മരിച്ചു. കറാച്ചിയില്‍ സഹായിയുമൊത്ത് കാറില്‍ സഞ്ചരിക്കവേ ബൈക്കിലെത്തിയ അക്രമികള്‍ ഇരുവരുടെയും നേര്‍ക്ക് കാറിനുള്ളിലേക്കു വെടിയുതിര്‍ക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും അംജദ് സാബ്രിയെ രക്ഷിക്കാനായില്ല.തന്റെ ജീവന് ഭീഷണിയുള്ളതിനാല്‍ സുരക്ഷ ഉറപ്പാക്കണമെന്ന് സാബ്രി പാക് സര്‍ക്കാരിനോടു ആവശ്യപ്പെട്ടിരുന്നുവെങ്കിലും ആഭ്യന്തരവകുപ്പ് പ്രതികരിച്ചില്ലെന്ന് സിന്ധ് സെന്‍സര്‍ ബോര്‍ഡ് ചെയര്മാന് ഫകര്എഅലാം ആരോപിച്ചു. എന്നാല്‍ ആരോപണം സര്‍ക്കാര്‍ വൃത്തങ്ങള്‍ നിഷേധിച്ചു.
പാക് ടെലിവിഷന്‍ ചാനലായ സമാ ടീവിക്കുവേണ്ടിയുള്ള ലൈവ് പ്രോഗ്രാമിലാണ് അംജദ് സാബ്രി അവസാനമായി പാടിയത്. പ്രശസ്ത സൂഫി സംഗീതകാരനായിരുന്ന ഗുലാം ഫരീദ് സാബ്രിയുടെ മകനാണ് അംജദ്.
Next Story
RELATED STORIES
കാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMTഗസ കൂട്ടക്കുരുതിയെ സഹായിക്കുന്നതിനെതിരെ ഗൂഗിള്‍ ഓഫിസുകളിൽ വൻ സമരം;...
18 April 2024 10:05 AM GMTറിക്രൂട്ടിങ് ലൈസന്‍സ് ഇല്ലാതെ യുവതിയെ വിദേശത്തേക്ക് ജോലിക്കായി അയച്ച...
18 April 2024 9:57 AM GMTകാസര്‍കോട്ട് മോക്പോളില്‍ ബിജെപിക്ക് അധികവോട്ട്; പരിശോധനയ്ക്ക്...
18 April 2024 9:30 AM GMTമകളുടെ അപകടമരണം: പോപുലര്‍ ഫ്രണ്ട് മുന്‍ ചെയര്മാന് ഒ എം എ സലാമിന്...
18 April 2024 9:05 AM GMT