ഖരമാലിന്യത്തില്‍ നിന്ന് വൈദ്യുതി : പബ്ലിക് ഹിയറിങ് 18ന്

തിരുവനന്തപുരം: കൊച്ചി കോര്‍പ്പറഷനിലേയും സമീപ പ്രദേശങ്ങളിലേയും ഖരമാലിന്യങ്ങള്‍ ഉപയോഗിച്ചുകൊണ്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന പദ്ധതിയുടെ താരിഫ് നിശ്ചയിക്കുന്നതിനുവേണ്ടി കോര്‍പ്പറേഷന്‍ സമര്‍പ്പിച്ച അപേക്ഷ സംബന്ധിച്ച പബ്ലിക് ഹിയറിങ് സ്റ്റേറ്റ് ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷന്‍ നടത്തുന്നു.
ഈമാസം 18ന് രാവിലെ 11 മണിക്ക് എറണാകുളത്ത് കലൂരില്‍ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തിന്റെ പിന്നില്‍ ഐഎംഎ ഹാളിലാണ് ഹിയറിങ്. നഗരാതിര്‍ത്തിക്കുള്ളില്‍ വീടുകള്‍, ഹോട്ടലുകള്‍, ആശുപത്രികള്‍, വാണിജ്യ വ്യവസായ സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നും ഉണ്ടാകുന്ന ഖരമാലിന്യങ്ങള്‍ ഉപയോഗപ്പെടുത്തി 10 മെഗാവാട്ട് സ്ഥാപിതശേഷിയില്‍ പ്രതിദിനം 300 ടണ്‍ ഖരമാലിന്യങ്ങള്‍ ഉപയോഗിച്ച് ഏതാണ്ട് 47 മില്യണ്‍ യൂണിറ്റ് വൈദ്യുതി പ്രതിവര്‍ഷം ഉല്‍പ്പാദിപ്പിക്കുന്ന പദ്ധതിയില്‍ കൊച്ചി കോര്‍പ്പറേഷന്റെ മൂലധനചെലവ് 295 കോടി രൂപയാണ്.
പദ്ധതിയില്‍നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതി മുഴുവനും കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് ലിമിറ്റഡ് വാങ്ങും. ഇപ്രകാരം ഇലക്ട്രിസിറ്റി ബോര്‍ഡ് ് വൈദ്യുതി വാങ്ങുന്നതിനുള്ള നിരക്ക് നിശ്ചയിക്കേണ്ടത് റെഗുലേറ്ററി കമ്മീഷനാണ്. വിശദാംശം ംംം.ലൃരസലൃമഹമ. ീൃഴ ല്‍ ലഭിക്കും. ഉപഭോക്താക്കള്‍ക്കും, പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കും,പൊതിജനങ്ങള്‍ക്കും പബ്ലിക് ഹിയറിങ്ങില്‍ പങ്കെടുക്കാം.
Next Story

RELATED STORIES

Share it