Gulf

ഖത്തറും തുര്‍ക്കിയും സൈനിക സഹകരണ കരാറുകളില്‍ ഒപ്പിട്ടു

ഖത്തറും തുര്‍ക്കിയും സൈനിക സഹകരണ കരാറുകളില്‍ ഒപ്പിട്ടു
X
turkey pm speach
ദോഹ: സൈനിക, സുരക്ഷാസഹകരണം വര്‍ധിപ്പിക്കുന്നതിനു ള്ള കരാറുകളില്‍  ഖത്തറും തുര്‍ക്കിയും ഒപ്പുവച്ചു. ഖത്തര്‍ പ്രതിരോധ സഹമന്ത്രി ഖാലിദ് ബിന്‍ മുഹമ്മദ് അല്‍അത്തിയ, തുര്‍ക്കി പ്രതിരോധമന്ത്രി ഇസമത് യില്‍മാസ് എന്നിവരാണു സൈനിക കരാറില്‍ ഒപ്പുവച്ചത്. സുരക്ഷയും സഹകരണവും ശക്തിപ്പെടുത്തുന്നതില്‍ നിര്‍ണായകമാണ് ഈ കരാറെന്ന് ഖത്തര്‍ യൂനിവേഴ്സിറ്റിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പ്രസംഗിക്കവെ തുര്‍ക്കി പ്രധാനമന്ത്രി അഹമദ് ദാവുദ് ഒഗ്‌ലു വിശദീകരിച്ചു. പ്രധാനവെല്ലുവിളികള്‍ നേരിടുന്നതില്‍ ഇരുരാജ്യങ്ങളും സുരക്ഷാകാര്യത്തില്‍ അടുത്ത് സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. ഖത്തര്‍- തുര്‍ക്കി സംയുക്ത സൈനിക താവളം സ്ഥാപിക്കാനും തുര്‍ക്കി സായുധസേനയെ ഖത്തറിലേക്കു വിന്യസിക്കാനും ഇരുരാജ്യങ്ങളും നേരത്തേ തീരുമാനിച്ചിരുന്നു.
[related]മധ്യ പൗരസ്ത്യ മേഖല ശക്തമായ വെല്ലുവിളി നേരിടുന്ന ഇക്കാലത്ത് ഇരുരാജ്യങ്ങളും തമ്മില്‍ കൂടുതല്‍ യോജിച്ചു പ്രവര്‍ത്തിക്കേണ്ടത് അത്യാവശ്യമാണെന്നു തുര്‍ക്കി പ്രധാനമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ പ്രധാനമന്ത്രി ശെയ്ഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മില്‍ പതിറ്റാണ്ടുകള്‍ നീണ്ട സൗഹൃദമാണുള്ളത്. രാഷ്ട്രീയ, സാമ്പത്തിക, സുരക്ഷ, സാംസ്‌കാരിക മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വര്‍ധിച്ചു വരികയാണ്. പുതിയ സൈനിക സഹകരണം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. മധ്യ പൗരസ്ത്യമേഖലയിലെ ഏറ്റവും വലിയ യുഎസ് വ്യോമ സൈനികത്താവളം ഖത്തറിലാണുള്ളത്. അല്‍ ഉദൈദിലെ അമേരിക്കന്‍ വ്യോമതാവളത്തില്‍ 10,000ല്‍ അധികം സൈനികരാണുള്ളത്. അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡിന്റെ ആസ്ഥാനമായാണ് ഈ വ്യോമതാവളം പ്രവര്‍ത്തിക്കുന്നത്. ഇതിനു പുറമേയാണു തുര്‍ക്കി സൈനിക താവളം സ്ഥാപിക്കുന്നത്. രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി എത്തിയ ദാവൂദ് ഒഗ്‌ലു അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. സന്ദര്‍ശനം പൂര്‍ത്തിയാക്കി അദ്ദേഹം കഴിഞ്ഞദിവസം രാത്രി മടങ്ങി.
Next Story

RELATED STORIES

Share it