Gulf

ഖത്തര്‍ ദേശീയ ദിനം: ഇന്ത്യന്‍ അംബാസഡര്‍ ആശംസ നേര്‍ന്നു

ദോഹ: ദേശീയ ദിനം ആഘോഷിക്കുന്ന ഖത്തറിനും ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിക്കും ഇന്ത്യന്‍ അംബാസഡര്‍ സഞ്ജീവ് അറോറ ആശംസ നേര്‍ന്നു. ഇന്ത്യന്‍ സര്‍ക്കാരിന്റെയും ജനങ്ങളുടെയും പേരിലും സ്വന്തം പേരിലുമാണ് അംബാസഡര്‍ ആശംസ നേര്‍ന്നത്. ഫാദര്‍ അമീര്‍ ശെയ്ഖ് ഹമദ് ബിന്‍ ഖലീഫ ആല്‍ഥാനി, ഡപ്യൂട്ടി അമീര്‍ അബ്ദുല്ല ബിന്‍ ഹമദ് ആല്‍ഥാനി, പ്രധാനമന്ത്രി ശെയ്ഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ ആല്‍ഥാനി എന്നിവര്‍ക്കും ഖത്തറിലെ ജനങ്ങള്‍ക്കും ആശംസ അറിയിക്കുന്നതായി സന്ദേശത്തില്‍ പറഞ്ഞു.
സന്തോഷകരവും ചരിത്രപരവുമായ ഈ മുഹൂര്‍ത്തത്തില്‍ ഖത്തറിന്റെ വിവിധ വികസനപ്രവര്‍ത്തനങ്ങളെയും മറ്റും പ്രശംസിക്കുന്നതോടൊപ്പം രാജ്യത്തെ ജനങ്ങള്‍ക്ക് അഭിവൃദ്ധിയും പുരോഗതിയും ഉണ്ടാകട്ടെ എന്നും അംബാസഡര്‍ ആശംസിച്ചു. ഇന്ത്യന്‍ ജനതയ്ക്ക് ഖത്തറില്‍ നല്‍കുന്ന ആതിഥ്യത്തിന് ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിക്കും ഖത്തര്‍ സര്‍ക്കാരിനും ജനങ്ങള്‍ക്കും ആത്മാര്‍ഥമായ നന്ദി പുതുക്കുന്നു.
ഇന്ത്യയിലെയും ഖത്തറിലെയും ജനങ്ങള്‍ തമ്മിലും സര്‍ക്കാരുകള്‍ തമ്മിലും എല്ലാ മേഖലയിലും ആഴത്തിലുള്ള ബന്ധമാണ് നിലനില്‍ക്കുന്നത്. ഇക്കഴിഞ്ഞ ഒക്‌ടോബറില്‍ ഖത്തറില്‍ നിന്ന് കടല്‍ മാര്‍ഗം ഇന്ത്യന്‍ നഗരമായ മുംബൈയിലേക്ക് പോയ ഫത്ത്ഹുല്‍ ഖൈര്‍ പത്തേമാരി ചരിത്രത്തിന്റെ വീണ്ടെടുപ്പായിരുന്നുവെന്നും ഇരു രാജ്യങ്ങളും തമ്മിലുണ്ടായിരുന്ന പഴയ സൗഹൃദം ഇതിലൂടെ വീണ്ടും ഊട്ടിഉറപ്പിക്കുകയും ചെയ്തുവെന്നും അംബാസഡര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it