ഖട്ടാറിന്റെ പ്രസ്താവനയ്‌ക്കെതിരേ ഉമര്‍ അബ്ദുല്ല

ശ്രീനഗര്‍: മുസ്‌ലിംകള്‍ക്ക് പാകിസ്താനിലേക്കുള്ള ടിക്കറ്റ് കിട്ടിയേക്കും, എന്നാല്‍ മാട്ടിറച്ചി കഴിക്കുന്ന ഗോവയിലെ ക്രിസ്ത്യാനികളെ എങ്ങോട്ടാണു പറഞ്ഞുവിടുക- ഇന്ത്യയില്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ മുസ്‌ലിംകള്‍ മാട്ടിറച്ചി ഉപേക്ഷിക്കണമെന്ന ഹരിയാന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ വിമര്‍ശിച്ച് ജമ്മുകശ്മീര്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല ചോദിച്ചു.മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ ശേഖര്‍ ഗുപ്തയും ഹരിയാന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ വിമര്‍ശിച്ചു. മാട്ടിറച്ചി കഴിക്കുന്ന ഗോവയിലെ ബിജെപി മുഖ്യമന്ത്രിയോട് ഈ ആവശ്യം ഉന്നയിക്കുമോ എന്നാണ് അദ്ദേഹം ചോദിച്ചത്.വര്‍ഗീയ പ്രസ്താവന നടത്തിയ ഹരിയാന മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആം ആദ്മി പാര്‍ട്ടി രാജ്യത്തിന്റെ മതേതരഘടനയെ തകര്‍ക്കുന്ന പ്രസ്താവന നടത്തിയ ഹരിയാന മുഖ്യമന്ത്രി ഖ ട്ടാറിനെതിരേ ക്രിമിനല്‍ കുറ്റത്തിന് കേസെടുക്കണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടു. പ്രസ്താവന ദൗര്‍ഭാഗ്യകരം മാത്രമല്ല, ലജ്ജാവഹവുമാണ്-എഎപി ഡല്‍ഹി യൂനിറ്റ് കണ്‍വീനര്‍ ദിലീപ് പാണ്ഡെ പറഞ്ഞു.മുസ്‌ലിംകള്‍ക്കെതിരേ ഹരിയാന മുഖ്യമന്ത്രി ഖട്ടാര്‍ നടത്തിയ പ്രസ്താവനയെ തള്ളി പാര്‍ലമെന്ററികാര്യ മന്ത്രി വെങ്കയ്യ നായിഡു.

ഖട്ടാറിന്റെ അഭിപ്രായം പാര്‍ട്ടിയുടേതല്ല. ഒരാളുടെ ഭക്ഷണരീതി മതവുമായി ബന്ധിപ്പിക്കുന്നതു ശരിയല്ല. മറ്റുള്ളവരുടെ വികാരം ജനങ്ങള്‍ മനസ്സിലാക്കണം. ഭക്ഷണരീതി തിരഞ്ഞെടുക്കുന്നത് വ്യക്തികളുടെ അവകാശമാണ്-മന്ത്രി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ഇന്ത്യന്‍ പൗരത്വത്തിനുള്ള യോഗ്യതയാണ് ഖട്ടാര്‍ തീരുമാനിച്ചത്. മോദിയുടെ ഭരണത്തിന്റെ പുതിയ മാതൃകയാ ണോ ഇതെന്നു വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെവാല ആവശ്യപ്പെട്ടു. മുസ്‌ലിംകളോടു പാകിസ്താനിലേക്കു പോവാന്‍ ആവശ്യപ്പെടുന്ന ബിജെപി നേതാക്കള്‍ മാട്ടിറച്ചി കഴിക്കുന്ന വടക്കുകിഴക്ക ന്‍ പ്രദേശത്തെ ജനങ്ങളോട് എന്താണു പറയുകയെന്ന് ജെഡി (യു) നേതാവ് ശരത് യാദവ് ചോദിച്ചു. ഇന്ത്യ യൂറോപും ചൈനയുമല്ലെന്ന് അവര്‍ മനസ്സിലാക്കണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.ഖട്ടാറിന്റെ പ്രസ്താവന ഭരണഘടനാവിരുദ്ധമാണെന്നും അദ്ദേഹത്തിനു മുഖ്യമന്ത്രിസ്ഥാ നത്ത് തുടരാന്‍ അര്‍ഹതയില്ലെ ന്നും കോണ്‍ഗ്രസ് നേതാവ് റാഷിദ് അല്‍വി പറഞ്ഞു. ഖട്ടാറിന്റെ പ്രസ്താവനയില്‍ രാഷ്ട്രപതി ഇടപെടണമെന്ന് എന്‍സിപി ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it