ഖജനാവ് കാലി; ധവളപത്രമിറക്കും

തിരുവനന്തപുരം: സംസ്ഥാന ഖജനാവ് കാലിയാണെന്ന് നിയുക്ത ധനമന്ത്രി തോമസ് ഐസക്. എല്‍ഡിഎഫ് സംസ്ഥാനസമിതിക്കുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 15 വര്‍ഷം മുമ്പ് കേരളം നേരിട്ട സാമ്പത്തിക പ്രതിസന്ധിക്കു സമാനമാണ് നിലവില്‍ സംസ്ഥാനത്തിന്റെ സ്ഥിതി. കടം വാങ്ങുന്ന തുകയുടെ 70 ശതമാനത്തോളം ദൈനംദിന ചെലവിന് ഉപയോഗിക്കുകയാണ്. മൂലധന ചെലവില്‍ ഗണ്യമായ ഇടിവുണ്ടാവുന്നു. ഇക്കാര്യങ്ങളില്‍ സമഗ്ര പരിശോധന നടത്തി ധവളപത്രമിറക്കും. നികുതിഭരണ സംവിധാനത്തിലെ തകര്‍ച്ച പൊടുന്നനെ മാറ്റാന്‍ കഴിയില്ല. ഉടന്‍ നടപടിയെടുത്താലും ഫലവത്താകാന്‍ ചുരുങ്ങിയത് ഒരുവര്‍ഷമെങ്കിലുമെടുക്കും. വികസനം സംബന്ധിച്ച് പുതിയ സമന്വയം ഉണ്ടാവേണ്ടതുണ്ടെന്നും ചില ചുവടുമാറ്റങ്ങള്‍ അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
Next Story

RELATED STORIES

Share it