Sports

ക്ഷേമപെന്‍ഷനുകള്‍ എല്ലാമാസവും 15ന് ലഭ്യമാക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന അഞ്ചിനം ക്ഷേമപെന്‍ഷനുകള്‍ ഗുണഭോക്താക്കള്‍ക്ക് എല്ലാ മാസവും 15ന് ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയെ അറിയിച്ചു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം ലഭിക്കുന്നതുപോലെ 32 ലക്ഷം ഗുണഭോക്താക്കള്‍ക്കും പെന്‍ഷനുകള്‍ വിതരണം ചെയ്യാനാണ് തീരുമാനം.
പെന്‍ഷന്‍ ബാങ്ക് അക്കൗണ്ട് വഴിയാവണോ അതോ മണി ഓര്‍ഡര്‍ മുഖേന വേണോയെന്ന കാര്യത്തില്‍ ഗുണഭോക്താക്കള്‍ക്ക് തീരുമാനമെടുക്കാം. ക്ഷേമപെന്‍ഷന്‍ ഇനത്തില്‍ നല്‍കാനുള്ള കുടിശ്ശിക തീരുന്നതുവരെ പ്രതിമാസം രണ്ടുമാസത്തെ പെന്‍ഷനായിരിക്കും ഇവര്‍ക്ക് നല്‍കുക. ക്ഷേമപെന്‍ഷന്‍ നല്‍കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ഓണക്കാലത്ത് 1260 കോടി രൂപയാണ് പോസ്റ്റ് ഓഫിസില്‍ അടച്ചത്. പോസ്റ്റ് ഓഫിസുകളില്‍ മണിക്കൂറുകള്‍ ക്യൂ നിന്നാലും പെന്‍ഷന്‍ ലഭിക്കുന്നില്ലെന്ന പരാതിയുണ്ട്. ഇക്കാര്യം ചീഫ് പോസ്റ്റ് മാസ്റ്റര്‍ ജനറലുമായി സംസാരിച്ചെങ്കിലും പെന്‍ഷന്‍ മുടങ്ങുന്നില്ലെന്ന മറുപടിയാണ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it