kannur local

ക്ഷേത്ര ഊട്ടുപുരയിലെ അയിത്തത്തിനെതിരേ പ്രതിഷേധം

കരിവെള്ളൂര്‍: ക്ഷേത്ര ഊട്ടുപുരയിലെ അയിത്താചരണത്തിനെതിരേ പ്രദേശവാസികളായ വിശ്വാസികള്‍ പ്രതിഷേധത്തിനൊരുങ്ങുന്നു. ബ്രാഹ്മണര്‍ക്കും ഇതര ജാതിക്കാര്‍ക്കും വെവ്വേറെ പന്തിയില്‍ ഭക്ഷണം വിതരണം ചെയ്യുന്നതിനെതിരേയാണ് പ്രക്ഷോഭമുയരുന്നത്. കരിവെള്ളൂര്‍ നിടവപ്പുറം ശ്രീനാരായണ ക്ഷേത്രം അഗ്രശാലയില്‍ ഉല്‍സവം, സ്പതാഹം എന്നീ ആഘോഷാവേളകളില്‍ നടത്തിവരുന്ന അന്ന പ്രസാദ വിതരണത്തിലാണ് വിവേചനം. ഇത്തരം ജാതീയമായ വേര്‍തിരിവ് അനുവദിക്കാനാവില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഒരുവിഭാഗം ശക്തമായ പ്രതിഷേധത്തിനൊരുങ്ങുന്നത്.
വിഷയത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടപ്പോള്‍ ഇത്തരം വിവേചനമില്ലെന്നും ഭക്തജന തിരക്കുള്ള ദിവസങ്ങളില്‍ ശാരീരികാവശതയുള്ള മുതിര്‍ന്ന പൗരന്‍മാര്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്ന പതിവ് മാത്രമാണ് നിലനില്‍ക്കുന്നതെന്നുമാണ് ക്ഷേത്ര സംരക്ഷണ സമിതി മറുപടി നല്‍കിയത്. ഇതിനു പുറമെ, ചിലര്‍ നിലത്തിരുന്ന് ഭക്ഷണം കഴിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്. അവരെ അതിന് അനുവദിക്കുകയും സൗകര്യം നല്‍കുകയും ചെയ്യാറുണ്ടെന്നാണ് മറുപടിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ന
എന്നാല്‍ ക്ഷേത്രത്തില്‍ ബ്രാഹ്മണ-അബ്രാഹ്മണ വിവേചനമാണ് പ്രസാദ വിതരണത്തില്‍ നടക്കുന്നതെന്നു പ്രതിഷേധക്കാര്‍ ആരോപിക്കുന്നു.
ഉല്‍സവാഘോഷഭാഗമായി നാളെ നടക്കുന്ന അന്നപ്രസാദ വിതരണത്തില്‍ അഗ്രശാലയിലെ എല്ലാ ഇരിപ്പിടങ്ങളിലും കയറി ഇരിക്കാനാണ് പ്രതിഷേധക്കാരുടെ തീരുമാനം.
നേരത്തേ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയ കല്ലറ ബാലകൃഷ്ണന്റെ നേതൃത്വത്തിലാണ് ജാതിവിവേചനത്തിനെതിരേ പ്രതിരോധം തീര്‍ക്കുന്നത്. അയിത്തവും തൊട്ടുകൂടായ്മയും പല രൂപങ്ങളില്‍ ഇന്നും നിലനില്‍ക്കുന്നത് പരിഷ്‌കൃഷത സമൂഹത്തിന് അപമാനമാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
Next Story

RELATED STORIES

Share it