thiruvananthapuram local

ക്ഷേത്രോല്‍സവത്തിനിടെ നാലുപേരെ വെട്ടിയ സംഭവം; ഒരാള്‍ കൂടി പിടിയില്‍

കഴക്കൂട്ടം: ക്ഷേത്രോല്‍സവത്തിനിടെ ക്ഷേത്ര ഭാരവാഹികളുള്‍പ്പടെ നാലുപേരെ വെട്ടി പരിക്കേല്‍പ്പിക്കുകയും പ്രദേശത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയും ചെയ്ത സംഭവത്തില്‍ ഒരാള്‍ കൂടി പോലിസ് പിടിയിലായി.
കഴക്കൂട്ടം മേനംകുളത്തിന് സമീപം തെക്കെ മുക്കില്‍ എ ആര്‍ നിവാസില്‍ മുറുക്ക് അരുണ്‍ എന്ന് വിളിക്കുന്ന അരുണ്‍ (26) നെയാണ് കഴക്കൂട്ടം എസ് ഐ സാഗറിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം പിടികൂടിയത്. വിളയിന്‍കുളം തമ്പുരാന്‍ ക്ഷേത്രത്തിലെ മണ്ഡലപൂജ ഉല്‍സവത്തോട് അനുബന്ധിച്ച് കഴിഞ്ഞ മാസം 27ന് രാത്രി 8 മണിക്കായിരുന്നു സംഭവം. ക്ഷേത്രോല്‍സവത്തിന്റെ ഭാഗമായി ചില ജോലികളില്‍ ഏര്‍പ്പെട്ടിരുന്ന ക്ഷേത്രഭാരവാഹികളടങ്ങുന്ന നാല് പേരെയാണ് ബൈക്കിലും ഓട്ടോയിലും വന്ന ഏഴംഗ സംഘം വെട്ടി പരിക്കേല്‍പിച്ചത്. ഇതിന് ശേഷം പ്രദേശത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ച പ്രതികള്‍ വാഹനത്തില്‍ കടക്കുകയായിരുന്നു. അന്ന് സംഭവം നടന്ന് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും പോലിസ് എത്താതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ റോഡ് ഉപരോധിച്ചിരുന്നു. സംഘത്തിലെ പ്രധാന പ്രതിയായ വംസി കൃഷ്ണ ഉള്‍പ്പടെ മൂന്ന് പേരെ പോലിസ് നേരത്തെ പിടികൂടിയിരുന്നു. ഇപ്പോള്‍ പിടിയിലായ മുറുക്ക് അരുണ്‍ നിരവധി കേസുകളിലെ പ്രതിയാണെന്ന് പോലിസ് പറഞ്ഞു. ഇനി മൂന്നോളം പ്രതികളെ സംഭവത്തില്‍ പിടികൂടാനുണ്ട്.
Next Story

RELATED STORIES

Share it