ക്ഷേത്രപ്രവേശനം: സ്ത്രീകളുടെ മൗലികാവകാശം സംരക്ഷിക്കാന്‍ കോടതി നിര്‍ദേശം

മുംബൈ: ക്ഷേത്രങ്ങളില്‍ ആരാധന നടത്താനുള്ള സ്ത്രീകളുടെ മൗലിക അവകാശം സംരക്ഷിക്കുന്നതിന് നടപടികള്‍ സ്വീകരിക്കണമെന്ന് ബോംബെ ഹൈക്കോടതി മഹാരാഷ്ട്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കി.
അഹ്മദ്‌നഗറിലെ ശനി ശിംഗ്‌നാപൂര്‍ ക്ഷേത്രത്തിലെ ശ്രീകോവിലില്‍ പ്രവേശിക്കുന്നതില്‍ നിന്ന് സ്ത്രീകളെ തടഞ്ഞതിനെതിരേ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജി തീര്‍പ്പാക്കവെയാണ് ചീഫ് ജസ്റ്റിസ് ഡി എച്ച് വഗേലയും ജസ്റ്റിസ് എം എസ് സോണകും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് നിര്‍ദേശം നല്‍കിയത്. എന്നാല്‍, വ്യക്തിപരമോ പ്രത്യേക സംഭവത്തിന്റെ പേരിലോ നിര്‍ദേശം നല്‍കാന്‍ സാധിക്കുകയില്ലെ ന്നും പൊതുനിര്‍ദേശം നല്‍കാ ന്‍ മാത്രമേ കഴിയുകയുള്ളൂവെന്നും കോടതി വ്യക്തമാക്കി. മഹാരാഷ്ട്ര ഹിന്ദു ആരാധനാലയ നിയമമനുസരിച്ച് സ്ത്രീകളുടെ ക്ഷേത്രപ്രവേശനം ഉറപ്പുവരുത്താന്‍ ജില്ലാ കലക്ടര്‍മാ ര്‍ക്കും പോലിസ് സൂപ്രണ്ടുമാര്‍ക്കും നിര്‍ദേശം നല്‍കാന്‍ ആഭ്യന്തര സെക്രട്ടറിയോട് കോടതി ആവശ്യപ്പെട്ടു.
ക്ഷേത്രത്തില്‍ ആരാധന നടത്തുകയെന്നത് സ്ത്രീകളുടെ മൗലികാവകാശമാണെന്നും അതു സംരക്ഷിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും കോടതി പറഞ്ഞു. നിയമം നടപ്പാക്കുന്നതിന് കലക്ടര്‍മാര്‍ക്കും പോലിസ് സൂപ്രണ്ടുമാര്‍ക്കും നിര്‍ദേശം നല്‍കുമെന്ന് സംസ്ഥാന ആക്ടിങ് അഡ്വക്കറ്റ് ജനറല്‍ റോഹിത് ദേവ് കോടതിയെ അറിയിച്ചു.
ലിംഗവിവേചനമില്ലാതെ ക്ഷേത്രത്തിന്റെ ഗര്‍ഭഗൃഹത്തി ല്‍ പ്രവേശിക്കുന്നതില്‍ നിന്ന് ആരെയെങ്കിലും തടഞ്ഞാല്‍ അതിനെതിരേ നടപടിയെടുക്കാന്‍ നിയമത്തില്‍ വകുപ്പില്ലെന്നും എന്നാല്‍, പുരുഷന്മാര്‍ക്ക് അനുമതി നല്‍കുകയും സ്ത്രീകളെ തടയുകയും ചെയ്താല്‍ നിയമമനുസരിച്ച് നടപടിയെടുക്കാമെന്നും ദേവ് കോടതിയെ അറിയിച്ചു.
Next Story

RELATED STORIES

Share it