Kollam Local

ക്ഷേത്രത്തിലെ ഭണ്ഡാരപണം കവര്‍ന്ന ജീവനക്കാരന്‍ റിമാന്‍ഡില്‍

കൊട്ടാരക്കര: പണം എണ്ണി തിട്ടപ്പെടുത്തുന്നതിനിടെ കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിലെ ഭണ്ഡാരപണം കവര്‍ന്നക്ഷേത്ര ജീവനക്കാരന്‍ അറസ്റ്റിലായി. ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു.

കൊട്ടാരക്കര കുലശേഖരനല്ലൂര്‍ ക്ഷേത്രത്തിലെ പഞ്ചവാദ്യ ജീവനക്കാരനായ ഹരികുമാറിനെയാണ് റിമാന്റ് ചെയ്തത്. പണം എണ്ണുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന ഇയാള്‍ നോട്ടുകള്‍ മടികുത്തില്‍ തിരുകുന്നത് മറ്റു ജീവനക്കാര്‍ കണ്ടിരുന്നു. തുടര്‍ന്ന് ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ കൊട്ടാരക്കര പോലിസില്‍ പരാതി നല്‍കുകയായിരുന്നു.
പോലിസിന്റെ പരിശോധനയില്‍ 4987 രുപ ഇയാളില്‍ നിന്നും കണ്ടെടുത്തു. മദ്യലഹരിയിലായിരുന്നു ഇയാളെന്ന് പോലിസ് അറിയിച്ചു.
Next Story

RELATED STORIES

Share it