ക്ഷേത്രകമ്മിറ്റി ഭാരവാഹികള്‍ക്ക് ജാമ്യമില്ല

കൊച്ചി: പരവൂര്‍ പുറ്റിങ്ങല്‍ വെടിക്കെട്ടു ദുരന്തത്തില്‍ അറസ്റ്റിലായ ക്ഷേത്രഭാരവാഹികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചില്ല. കേസിലെ പ്രതികളായിരുന്ന മറ്റു രണ്ടുപേര്‍ക്ക് ജസ്റ്റിസ് പി ഉബൈദ് ഉപാധികളോടെ ജാമ്യം അനുവദിച്ചു. പരവൂരിലേത് യാദൃശ്ചികമായ അപകടമായി കാണാനാവില്ലെന്നും അശ്രദ്ധയും അവഗണനയും നിരുത്തരവാദിത്തവും മൂലമുണ്ടായ അപകടമാണെന്നും അതിനാല്‍ ബന്ധപ്പെട്ടവര്‍ ഉത്തരവാദികളാണെന്നും ചൂണ്ടിക്കാട്ടിയാണ് ക്ഷേത്രം ഭാരവാഹികള്‍ക്ക് ജാമ്യം നിഷേധിച്ചത്. അന്വേഷണത്തിന്റെ പ്രധാനഘട്ടത്തില്‍ ജാമ്യത്തെ കുറിച്ച് ചിന്തിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
എന്നാല്‍, വെടിമരുന്ന് വിതരണം ചെയ്ത കുറ്റത്തിന് അറസ്റ്റിലായ 28ാം പ്രതി ജിബു, 29ാം പ്രതി സലിം എന്നിവര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. ഇവര്‍ വില്‍പന നടത്തുക മാത്രമാണുണ്ടായിട്ടുള്ളതെന്നും അപകടത്തില്‍ നേരിട്ട് പങ്കാളികളല്ലെന്നും ചൂണ്ടിക്കാട്ടിയാണ് ജാമ്യം നല്‍കിയത്.
Next Story

RELATED STORIES

Share it