malappuram local

ക്ഷയരോഗം: പരിശോധന നടത്താനുള്ള വിമുഖത രോഗ നിയന്ത്രണത്തിനു വെല്ലുവിളി

മലപ്പുറം: പരിശോധയ്ക്ക് വിധേയമാവാന്‍ മടികാണിക്കുന്നതും മുടക്കം കൂടാതെ ചികില്‍സ പൂര്‍ത്തിയാകാതത്തും ക്ഷയ രോഗ നിയന്ത്രണത്തിന് തടസമാവുന്നതായി ആരോഗ്യവകുപ്പ്. വര്‍ഷം തോറും ജില്ലയില്‍ ക്ഷയ രോഗികളുടെ എണ്ണം വര്‍ധിക്കുകയാണ്. 2014ല്‍ 2216 ക്ഷരോഗികളാണ് ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികില്‍സ തേടിയതെങ്കില്‍ 2015ല്‍ അത് 2228രോഗികളായി.
കഴിഞ്ഞ ജനുവരിയില്‍ 165ഉം ഫെബ്രുവരിയില്‍ 151ഉം രോഗികള്‍ ചികില്‍സ തേടി. എന്നാല്‍ 75ശതമാനം രോഗികളും മുടക്കം കൂടാതെ ചികില്‍സ തേടുന്നതിനാല്‍ ജില്ലയില്‍ രോഗം നിയന്ത്രണ വിധേയമാണെന്നും ഡിഎംഒ ഡോ. വി ഉമര്‍ ഫാറൂഖ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജില്ലയില്‍ 50 സെന്ററുകളില്‍ ക്ഷയരോഗ പരിശോധന സെന്ററുകള്‍ ഉണ്ടെങ്കിലും പരിശോധനയ്ക്ക് വരാത്തത് രോഗ വ്യാപനം തടയുന്നതിന് തടസമാണ്. രോഗം നിര്‍ണയം നടത്തുന്നതിന് ജില്ലാ ടിബി സെന്ററില്‍ ആധൂനിക ക്ഷയരോഗ പരിശോധന ഉപകരണമായ സിബി നാറ്റ് മെഷീന്‍ സ്ഥാപിച്ചിട്ടുണ്ട്.
ഇത് ഉടന്‍ തന്നെ പ്രവത്തന സജ്ജമാവും. ലോകത്ത് ഏറ്റവും കൂടുതല്‍ ക്ഷയ രോഗികള്‍ ഉള്ളത് ഇന്ത്യയിലാണ്. പ്രമേഹം, മദ്യപാനം പുകയില ഉപയോഗം എച്ച്‌ഐവി എന്നീ ഘടകങ്ങള്‍ രോഗ സാധ്യത വര്‍ധിപ്പിക്കുന്നതാണ്. പ്രമേഹ രോഗികളില്‍ ക്ഷയരോഗം സാധ്യത വളരെ കൂടുതലാണ്. അതിനാല്‍ പ്രമേഹ രോഗമുള്ളവര്‍ രോഗ ലക്ഷണം കണ്ടാല്‍ ഉടന്‍ തന്നെ പരിശോധന നടത്തണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിക്കുന്നു. രണ്ടാഴ്ച്ചയോളം നീണ്ടു നില്‍ക്കുന്ന വിട്ടുമാറാത്ത ചുമയാണ് രോഗത്തിന്റെ പ്രധാന ലക്ഷണം. ഇതര സംസ്ഥാന തൊഴിലാളികള്‍ കൂടുതാലായി താമസിക്കുന്ന ജില്ലയില്‍ ഇവര്‍ക്ക് കൂടി പരിശോധന നല്‍കി രോഗം വ്യാപനം തടയുക എന്നത് ആരോഗ്യ വകുപ്പിന് വെല്ലുവിളിയായ കാര്യമാണ്.
ക്ഷയരോഗ ദിനാചരണത്തിന്റെ ഭാഗമായി നാളെ ജില്ലാ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ക്ഷയരോഗ ദിന സന്ദേശ റാലിയും ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടവും നടക്കും. നാളെ രാവിലെ ഒമ്പതിന് നിലമ്പൂര്‍ വ്യാപാരഭവനില്‍ നടക്കുന്ന പരിപാടി കലക്ടര്‍ ടി ഭാസ്‌കരന്‍ ഉദ്ഘാടനം ചെയ്യും. ഡിഎംഒ ഡോ. വി ഉമര്‍ ഫാറഖ്, ജില്ലാ പ്രോഗ്രാം ഓഫീസര്‍ ഡോ. വി വിനോദ്, ജില്ലാ ടിബി ഓഫിസര്‍ ഡോ. സി ഹരിദാസന്‍, ഡോ. പി കെ അബ്ദുസലാം, കെ പി സാദിഖ അലി, എം മണികണ്‍ഠന്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it