ക്ഷയരോഗം: നിയ്രന്തണ പരിപാടി കുറ്റമറ്റ നിലയില്‍ നടത്തണം- വിഎസ്

തിരുവനന്തപുരം: ക്ഷയരോഗ നിയന്ത്രണപരിപാടികള്‍ കുറ്റമറ്റനിലയില്‍ നടത്താന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വി എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിക്കു കത്തയച്ചു.
2015-16 കാലത്തു നീക്കിവച്ച 15.9 കോടി രൂപയില്‍ 9.28 കോടി കേന്ദ്രത്തില്‍ നിന്നു ലഭിച്ചിട്ട് അഞ്ചു മാസത്തോളമായിട്ടും അതില്‍ നിന്ന് ഒരു പൈസ പോലും സംസ്ഥാനം ചെലവഴിച്ചിട്ടില്ല. ഇത് ഗുരുതരമായ കൃത്യവിലോപവും സംസ്ഥാനത്തെ ആരോഗ്യരംഗം അപകടപ്പെടുത്തുന്നതുമാണ്. പ്രതിവര്‍ഷം ഇവിടെ 700ഓളം പേര്‍ ക്ഷയരോഗം ബാധിച്ച് മരിക്കുന്നതായാണു കണക്ക്. പ്രമേഹ രോഗികളില്‍ ക്ഷയരോഗ സാധ്യത ഏറെയാണെന്നും പറയുന്നു. കേരളത്തിലെ 20 ശതമാനം ആളുകളും പ്രമേഹരോഗികളാണെന്നാണു കണക്ക്. സംസ്ഥാനത്ത് ക്ഷയരോഗികളുടെ എണ്ണം വര്‍ധിക്കാനുള്ള സാധ്യത കൂടുതലാണെന്നും വി എസ് ചൂണ്ടിക്കാട്ടുന്നു.
Next Story

RELATED STORIES

Share it