Idukki local

ക്വാറിക്കെതിരേ പരാതി നല്‍കി; സമീപവാസിക്കെതിരേ പാറമട ഉടമയുടെ ആക്രമണം

തൊടുപുഴ: പാറമടയുടമക്കെതിരെ പരാതിപ്പെട്ട സമീപവാസിയെ പാറമടയുടമ ആക്രമിച്ചതായി പരാതി.തൊടുപുഴ പ്രസ് ക്ലബില്‍ ഇന്നലെ നടത്തിയ വാര്‍ത്തസമ്മേളനത്തിലാണ് വെണ്‍മണി മണിയമ്പ്രായില്‍ ടോമി സെബാസ്റ്റിയനും ഭാര്യ സോണിയയുമാണ് ആരോപണം ഉന്നയിച്ചത്.കഴിഞ്ഞ മൂന്ന് മാസമായി സര്‍ക്കാര്‍ ഭൂമിയില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന പാറമടക്കെതിരെ സമീപവാസി ടോമി സെബാസ്റ്റിയനും സമീപവാസികളും കലക്ടര്‍ക്ക് പരാതി ന്‌ലകിയിരുന്നു.കഴിഞ്ഞ ദിവസം രാത്രി 12നു തെക്കേടത്ത് ജോളിയുടെ നേതൃത്വത്തില്‍ കണ്ണില്‍ മുളക് പൊടി വിതറി കമ്പി വടിക്കടിച്ച് അവശനിലയിലായ ടോമിയെ കഞ്ഞിക്കുഴി പോലിസാണ് ആശുപത്രിയിലെത്തിച്ചത്.
പാറമടയുടെ പ്രവര്‍ത്തനം രാത്രികാലങ്ങളിലാണെന്ന് ടോമി പറയുന്നു.രാത്രിയില്‍ വന്‍ സ്‌ഫോടനങ്ങള്‍ നടക്കുന്നത് മൂലം വീട് കുലുങ്ങുകയാണ്.വീടിന്റെ മുകളില്‍ പാറക്കഷ്ണങ്ങള്‍ വീണ് ഓട് തകര്‍ന്ന് ഇപ്പോള്‍ പ്ലാസ്റ്റിക് ടര്‍പോളിന്‍ വിരിച്ചിരിക്കുകയാണ്.വീട്ടില്‍ കിടന്നുറങ്ങാന്‍ ഭീതിജനകമായ അന്തരീക്ഷത്തെ തുടര്‍ന്നാണ് പരാതിപ്പെട്ടത്.
ജിയോളജി വകുപ്പധികൃതരെത്തി പിഴ അടപ്പിച്ചെങ്കിലും പിന്നീട് പൂര്‍വ്വാധികം ശക്തിയോടെ എകസ്‌കവേറ്ററുകളും,ഹിറ്റാച്ചിയുമുപയോഗിച്ച് പാറമട പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കി.അധികൃതരുടെ പൂര്‍ണ്ണ പിന്തുണയോടെയാണ് പ്രവര്‍ത്തനം നടക്കുന്നതെന്നാണ് ടോമി ആരോപിക്കുന്നത്.ടോമിയെ മര്‍ദിച്ചതിനു ശേഷം പാറമടയുടമയെയും മര്‍ദിച്ചുവെന്നാരോപിച്ച് ടോമിക്കെതിരെയും പോലിസ് കേസെടുത്തു.അദ്യം ടോമിയാണ് പരാതി നല്‍കിയതെങ്കിലും പിന്നീട് തൊടുപുഴ ഡിവൈഎസ്പിയെയും സമീപിച്ചശേഷമാണ് നടപടിയുണ്ടായത്.മുഖ്യമന്ത്രി,ജിയോളജി വകുപ്പ് എന്നിവര്‍ക്ക് സംഭവം ചുണ്ടിക്കാട്ടി ടോമി സെബാസ്റ്റ്്യന്‍ പരാതി നല്‍കി.
Next Story

RELATED STORIES

Share it