Sports

ക്വാര്‍ട്ടര്‍ ലക്ഷ്യമിട്ട് അര്‍ജന്റീന; ചിലിക്ക് നിര്‍ണായകം

ക്വാര്‍ട്ടര്‍ ലക്ഷ്യമിട്ട് അര്‍ജന്റീന; ചിലിക്ക് നിര്‍ണായകം
X
The-28-year-old-superstar-hചിക്കാഗോ: കോപ അമേരിക്ക ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ ലക്ഷ്യമിട്ട് മുന്‍ ചാംപ്യന്‍മാരായ അര്‍ജന്റീന പോര്‍ക്കളത്തില്‍. ഗ്രൂപ്പ് ഡിയില്‍ പാനമയുമായാണ് അര്‍ജന്റീന ഏറ്റുമുട്ടുന്നത്.
എന്നാല്‍, ഗ്രൂപ്പ് ഡിയിലെ മറ്റൊരു മല്‍സരത്തില്‍ വിജയിച്ചേ തീരുവെന്ന ലക്ഷ്യവുമായി നിലവിലെ ചാംപ്യന്‍മാരായ ചിലിയും കളത്തിലിറങ്ങും. ബൊളീവിയയാണ് ചിലിയുടെ എതിരാളികള്‍.
ആദ്യ മല്‍സരത്തില്‍ ചിലിയെ തോല്‍പ്പിച്ചതിന്റെ ആവേശത്തിലാണ് അര്‍ജന്റൈന്‍ പട. കഴിഞ്ഞ തവണ കോപ അമേരിക്ക ഫൈനലില്‍ ചിലിയോടേറ്റ തോല്‍വിക്ക് കണക്കു ചോദിച്ച അര്‍ജന്റീന പനാമയ്‌ക്കെതിരേയും മികച്ച വിജയമാണ് ലക്ഷ്യമിടുന്നത്.
പരിക്ക് മൂലം ചിലിക്കെതിരേ പുറത്തിരുന്ന ക്യാപ്റ്റനും സൂപ്പര്‍ താരവുമായ ലയണല്‍ മെസ്സി അര്‍ജന്റീന നിരയില്‍ മടങ്ങിയെത്തുമെന്നാണ് റിപോര്‍ട്ട്.
അതേസമയം, അര്‍ജന്റീനയോട് തോല്‍വിയേറ്റുവാങ്ങിയ ചിലിക്ക് ക്വാര്‍ട്ടര്‍ പ്രതീക്ഷ നിലനിര്‍ത്താന്‍ ബൊളീവിയക്കെതിരേ ജയം അനിവാര്യമാണ്. ആദ്യ മല്‍സരത്തില്‍ തോറ്റതിനാല്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്താവാതിരിക്കാന്‍ ബൊളീവിയ ക്കും വിജയിച്ചേ മതിയാവൂ.
Next Story

RELATED STORIES

Share it